Kerala

ശബരിമലയിലെ സ്ത്രീപ്രവേശനം വിലക്കാനാവില്ല- അമിക്കസ് ക്യൂറി

ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശനം വിലക്കാനാവില്ലെന്ന് അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്‍ ഭരണഘടനയുടെ 25, 26 അനുച്ഛേദപ്രകാരം സ്ത്രീകള്‍ ആരാധന നടത്തുന്നത് വിലക്കാന്‍ കഴിയില്ല. ലിംഗ സമത്വം ഭരണഘടന ഉറപ്പ് നല്‍കുന്നതാണെന്നും അമിക്കസ് ക്യൂറി സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

10 മുതല്‍ 50 വയസുവരെയുള്ള വലിയൊരു വിഭാഗം സ്ത്രീകളെ ശബരിമലയില്‍ ആരാധന നടത്താന്‍ അനുവദിക്കാത്തത് സ്ത്രീ വിഭാഗത്തോടുള്ള വിവേചനമാണെന്ന് സുപ്രീം കോടതിയും നിരീക്ഷിച്ചു.

ജസ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് വീണ്ടും നിരീക്ഷണം നടത്തിയത്. കേസ് വെള്ളിയാഴ്ച വീണ്ടും കോടതി പരിഗണിക്കും.

shortlink

Post Your Comments


Back to top button