NewsInternational

ന്യൂനപക്ഷ ഹിന്ദുക്കള്‍ക്കെതിരെ പ്രകോപനപരമായ പരാമര്‍ശവുമായി പാകിസ്ഥാനി കൊമേഡിയന്‍

ഇസ്ലാമാബാദ്: ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും അപമാനകരമായ ഒരു സംഭവത്തില്‍ ഒരു പാകിസ്ഥാനി കൊമേഡിയന്‍ മര്യാദകളുടെ എല്ലാ സീമകളും ലംഘിച്ച് ന്യൂനപക്ഷ ഹിന്ദുക്കളെ “നായകള്‍” എന്നു വിളിച്ചതായി റിപ്പോര്‍ട്ട്.

പാകിസ്ഥാനി ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്ത “കോമഡി പ്രോഗ്രാമി”ലാണ് പ്രസ്തുത കൊമേഡിയന്‍ “ഹിന്ദു കുത്ത” എന്ന പദപ്രയോഗം നടത്തിയത്. എല്ലാവരേയും അമ്പരിപ്പിച്ച് കൊണ്ട് കാണികളുടെ ഭാഗത്തുനിന്നും ഉഗ്രന്‍ കയ്യടിയും ആര്‍പ്പുവിളികളും ഈ പ്രയോഗം നടത്തിയ കൊമേഡിയന് ലഭിച്ചു.

ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ അധിവസിക്കുന്ന പാകിസ്ഥാനില്‍ ഈ പരിപാടിക്ക് സംപ്രേക്ഷണാനുമതി ലഭിച്ചത് തന്നെ ദൃശ്യമാദ്ധ്യമ രംഗത്തെ എല്ലാവരിലും ഞെട്ടലുളവാക്കിയിരിക്കുകയാണ്.

shortlink

Post Your Comments


Back to top button