India

വീട്ടില്‍ ശൗചാലയമില്ലാത്ത വരനെ വധു നിരസിച്ചു; അതേ വേദിയില്‍ മറ്റൊരാളെ വിവാഹം ചെയ്തു

കാണ്‍പൂര്‍:നിര്‍മല്‍ ഭാരത് അഭിയാന്റെ കീഴില്‍ വിദ്യാബാലന്‍ അഭിനയിച്ച എല്ലാ വീട്ടിലും ശൗചാലയം എന്ന പരസ്യം ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതാ വീട്ടില്‍ ശൗചാലയമില്ലാത്തതിന്‍റെ പേരില്‍ യുവാവുമായുള്ള വിവാഹത്തില്‍ നിന്നും യുവതി പിന്മാറിയിരിക്കുന്നു. പിറ്റേന്ന് അതേ വിവാഹവേദിയില്‍ വെച്ച് ശൗചാലയം സ്വന്തമായുള്ള യുവാവിനെ കല്യാണം കഴിക്കുകയുംചെയ്തു.ഉത്തര്‍പ്രദേശില്‍ നടന്ന സംഭവത്തില്‍ ലക്നൗക്കാരിയായ നവവധു കാണ്‍പൂരുകാരനായ യുവാവിനെയാണ് വിവാഹവേദിയില്‍ വെച്ച്‌ നിരസിച്ചത്.

ശനിയാഴ്ച അനേകം പേരുടെ മുന്നില്‍ വെച്ച്‌ വിവാഹത്തില്‍ നിന്നും പിന്മാറിയ യുവതി ഞായറാഴ്ച അതേവേദിയില്‍ മറ്റൊരാളെ വിവാഹം കഴിച്ചു. കുടുംബക്കാര്‍ മുഴുവനും യുവതിയെ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വീട്ടില്‍ ശൗചാലയമുള്ളവനെയെ വിവാഹം കഴിക്കൂ എന്ന നിലപാടില്‍ അവര്‍ ഉറച്ചു നിന്നു. വീട്ടില്‍ ശൗചാലയം വേണമെന്ന യുവതിയുടെ ആവശ്യം ആദ്യ വരന്‍ നേരത്തേ തന്നെ സമ്മതിച്ചിരുന്നതാണ്. എന്നാല്‍ വിവാഹത്തിന്‍റെ തലേന്ന് വരെ ഇക്കാര്യം ചെയ്തില്ല. തുടര്‍ന്നാണ് വിവാഹവേദിയില്‍ വെച്ച്‌ പരസ്യമായി പെണ്‍കുട്ടി എല്ലാവരേയും ഞെട്ടിച്ച്‌ തനിക്ക് ഈ വിവാഹം വേണ്ടെന്ന് പ്രഖ്യാപിച്ചത്.

തുടര്‍ന്ന് ബന്ധുക്കള്‍ തന്നെ വീട്ടില്‍ ശൗചാലയമുളള മറ്റൊരാളെ കണ്ടെത്തി പെണ്‍കുട്ടിയുടെ വിവാഹം നടത്തി. ആദ്യ വരന് പകരമെത്തിയ ആള്‍ക്ക് വീട്ടില്‍ ശൗചാലയം ഉണ്ടെന്ന കാരണത്താലാണ് വിദ്യാഭ്യാസമുള്ള യുവതി വിവാഹത്തിന് സമ്മതംമൂളിയത്. ഇതോടെ അതേ വേദിയില്‍ തന്നെ വിവാഹം നടന്നു.

shortlink

Post Your Comments


Back to top button