Kerala

ഭാര്യയുടെ കാമുകന്റെ ഭീഷണി മൂലം അധ്യാപകന്‍ ജീവനൊടുക്കി

കൊല്ലം: ഭാര്യയുടെ കാമുകന്റെ ഭീഷണി മൂലം ജീവനൊടുക്കിയ അധ്യാപകന്റെ മരണത്തിനു ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു . ചവറ ശങ്കരമംഗലം ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ അധ്യാപകന്‍ പവിഴം ചന്ദ്രന്‍പിള്ളയാണ് കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്.

മരിക്കുന്നതിന് മുന്‍പ് ചന്ദ്രന്‍പിള്ളയെഴുതിയ ആത്മഹത്യക്കുറിപ്പ്‌ പുറത്തുവന്നു. ഭാര്യയുടെ കാമുകനും എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റുമായ ടിഎസ് ബൈജുവിന്റെയും സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷിബുകുമാറും തന്നെ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. ജീവിക്കാനുള്ള കൊതി ബാക്കി വച്ചിട്ടാണ് താന്‍ പോകുന്നതെന്നും കത്തില്‍ പറയുന്നു.

DOWNS0

തന്നെ മാനസികമായി പീഡിപ്പിച്ചവരുടെ മൊബൈല്‍ നമ്പരും പവിഴ ചന്ദ്രന്‍ പിള്ള കത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. തന്റെ മരണത്തിനു ഉത്തരവാദികള്‍ തന്റെ ഭാര്യയുമൊത്ത് കൊല്ലത്തെ മുന്തിയ ഹോട്ടലുകളില്‍ കഴിഞ്ഞിട്ടുണ്ട്. അപമാനം സഹിക്കാന്‍ വയ്യാതെയാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നും കത്തില്‍ പറയുന്നു. ഇന്നലെ രാവിലെയാണ് ചവറയിലെ വാടകവീട്ടില്‍ ചന്ദ്രന്‍പിള്ളയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

shortlink

Post Your Comments


Back to top button