കാസര്‍ഗോഡ് : കുടുംബത്തിലെ അഞ്ചുപേരെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ജീവനൊടുക്കി. ബംഗളൂരുവിലെ ഐടി വിദ്യാര്‍ഥി നെക്രാജെ ചാത്തപ്പാടിയിലെ അശ്വിനാണ് (22) അച്ഛനെയും അമ്മയേയും അടക്കമുള്ളവരെ വെട്ടി പരിക്കേല്‍പ്പിച്ചശേഷം ജീവനൊടുക്കിയത്. അച്ഛന്‍ ശ്രീഹരി കല്ലൂരായ, അമ്മ ലത, ഇവരുടെ സഹോദരങ്ങളായ സുഗുണ, വനജാക്ഷി, സുമ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ ആദ്യം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട്, മംഗളൂരുവിലെ ആശുപത്രിയിലേക്കും മാറ്റി. ബംഗളൂരുവിലായിരുന്ന അശ്വിന്‍ ഇന്നു രാവിലെയാണ് വീട്ടിലെത്തിയത്.
Post Your Comments