തിരുവനന്തപുരം: സെല്‍ഫികള്‍ നിത്യജീവിതത്തില്‍ ഒഴിവാക്കാനാവാത്ത ഒന്നായി മാറിക്കഴിഞ്ഞിരിക്കുന്നു. പ്രത്യേകിച്ചും ന്യൂജനറേഷന്‍ യുവാക്കള്‍ക്കിടയില്‍. ന്യൂജന്‍ വോട്ടുകള്‍ ഉറപ്പിക്കാനും കൂടുതല്‍ ജനപ്രീയനകാനും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും സെല്‍ഫിയുടെ വഴിയേയാണ്. വോട്ടര്‍മാര്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കുന്ന “കൂട്ടുകൂടാം കുമ്മനത്തിനൊപ്പം” എന്ന സെല്‍ഫി ക്യാംപെയിന്റെ ഉദ്ഘാടനം ചലച്ചിത്രതാരം പ്രവീണ കുമ്മനത്തിനോടൊപ്പം നിന്ന് സെല്‍ഫിയെടുത്ത് നിര്‍വഹിച്ചു.
കുമ്മനത്തിന്റെ ഗൃഹസന്ദര്‍ശന വേദികളാണ് സെല്‍ഫിക്കായി കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത്. ഓരോ വീട്ടിലും കുമ്മനം, ഓരോ വോട്ടും കുമ്മനത്തിന് എന്നതാണ് ക്യാമ്പയിന്റെ മുദ്രാവാക്യം. കുമ്മനത്തിനൊപ്പം എടുക്കുന്ന സെല്‍ഫി ഫോട്ടോകള്‍ വോട്ടര്‍മാരുടെ ഇമെയിലുകളിലേക്കു അയക്കും. ഇ ഫോട്ടോകള്‍ അവരവരുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളില്‍ അപ് ലോഡ് ചെയ്യിപ്പിക്കുകയാണ് ലക്ഷ്യം. സെല്‍ഫിയെടുത്തു കഴിഞ്ഞാല്‍ നേരെ ബി.ജെ.പി. പ്രവര്‍ത്തകര്‍ ആരംഭിച്ച സെല്‍ഫി ബൂത്തുകളിലേക്കു ചെന്നാല്‍ അക്കൗണ്ടുകള്‍ തുറന്ന് കുമ്മനത്തിനൊപ്പം നില്‍ക്കുന്ന ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതടക്കമുള്ള എല്ലാ കാര്യങ്ങളും ബി.ജെ.പി. പ്രവര്‍ത്തകര്‍ നിര്‍വഹിക്കും. ഇതിനായി മണ്ഡലത്തിലെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ സെല്‍ഫി കൗണ്ടറുകള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും.
Post Your Comments