Kerala

പി.പി മുകുന്ദന്‍ ബി.ജെ.പിയിലേക്ക് തിരിച്ചുവരുന്നു

തിരുവനന്തപുരം: മുന്‍ സംഘടനാ സെക്രട്ടറി പി.പി മുകുന്ദന്‍ ബി.ജെ.പിയിലേക്ക് തിരിച്ചുവരുന്നു. സാധാരണപ്രവര്‍ത്തകനുള്ള മെമ്പര്‍ഷിപ്പാകും ആദ്യഘട്ടത്തില്‍ നല്‍കുക. ഭാരവാഹിത്വം നല്‍കുന്ന കാര്യത്തില്‍ പിന്നീട് തീരുമാനമുണ്ടാകും.

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മുന്‍സംഘടനാ സെക്രട്ടറി പി.പി മുകുന്ദനെ ബിജെപിയില്‍ സജീവമാക്കാന്‍ നേതൃത്വം ഒരുങ്ങുന്നത്. ആർ എസ് എസ് ബിജെപി പ്രവർത്തകർക്കിടയിൽ മുകുന്ദനുള്ള സ്വീകാര്യതയും ഇതിനു കാരണമാകും.കണ്ണൂരിലുള്ള പി പി മുകുന്ദൻ ഇന്ന് തിരുവനന്തപുരത്തെത്തിചേരും.

shortlink

Post Your Comments


Back to top button