India

കാസിരംഗ ദേശീയോദ്യാനത്തിലെ കാണ്ടാമൃഗവേട്ട; മൂന്നു പേര്‍ അറസ്റ്റില്‍

ഗുവാഹത്തി: അസമിലെ കാസിരംഗ ദേശീയോദ്യാനത്തില്‍ കാണ്ടാമൃഗം വേട്ടയാടപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഒരു ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. മോഷണം പോയ കാണ്ടാമൃഗത്തിന്റെ കൊമ്പും ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തു.മോഷ്ടാക്കള്‍ക്ക് കൊമ്പ് കടത്താനുള്ള സഹായമൊരുക്കിയുന്നത് ആര്‍.പി.എഫ് കോണ്‍സ്റ്റബിളാണെന്ന് പൊലീസ് പറഞ്ഞു.

ഇന്ത്യയില്‍ ഏറ്റവും അധികം കാണ്ടാമൃഗങ്ങള്‍ കാണപ്പെടുന്ന കാസിരംഗയിലെ ദേശീയോദ്യാനത്തില്‍ കാണ്ടാമൃഗവേട്ട പതിവാണ്. നിരവധി കാണ്ടാമൃഗങ്ങള്‍ ഇതിനോടകം ഇവിടെ വേട്ടയാടപ്പെട്ടു. വേട്ടയാടപ്പെടുന്ന കാണ്ടാമൃഗങ്ങളുടെ കൊമ്പ് ലക്ഷക്കണക്കിന് രൂപയ്ക്കാണ് മോഷ്ടാക്കള്‍ വില്‍പന നടത്തുന്നത്.കഴിഞ്ഞ വര്‍ഷം മാത്രം 20 കാണ്ടാമൃഗങ്ങളെ കാട്ടുകൊള്ളക്കാര്‍ കൊന്നതായാണ് വനംവകുപ്പിന്റെ കണക്കുകള്‍. ഈ വര്‍ഷം മൂന്ന് മാസത്തിനുള്ളില്‍ 14 കാണ്ടാമൃഗങ്ങളെ കൊന്നിട്ടുണ്ട്. കാണ്ടാമൃഗങ്ങളുടെ ഒറ്റക്കൊമ്പ് വിവിധ രോഗങ്ങള്‍ക്കുള്ള മരുന്നാണെന്ന് അന്ധവിശ്വാസമാണ് ഇവയ്ക്ക് ഭീഷണിയാകുന്നത്.

shortlink

Post Your Comments


Back to top button