ശ്രീനഗര്‍: തന്നെ മാനഭംഗപ്പെടുത്തിയത് സൈനികരല്ലെന്നും പ്രദേശവാസികളായ യുവാക്കളാണ് തന്നെ പീഡിപ്പിച്ചതെന്നും കാശ്മീരി പെണ്‍കുട്ടി. പിതാവിനോടൊപ്പം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയിലാണ് പെണ്‍കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്.
സംഭവദിവസം സ്കൂള്‍ വിട്ടു വീട്ടിലേക്ക് മടങ്ങുന്നവഴി പെണ്‍കുട്ടി പ്രദേശത്തെ ശൗച്യാലയത്തില്‍ കയറി. പുറത്തിറങ്ങിയപ്പോള്‍ രണ്ട് യുവാക്കള്‍ തന്നെ വലിച്ചു കൊണ്ടു പോയി. തുടര്‍ന്ന് മര്‍ദ്ദിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. സംഘത്തിലുണ്ടായിരുന്ന മൂന്നാമന്‍ പെണ്‍കുട്ടിയുടെ ബാഗ് തട്ടിപ്പറിക്കുകയും ചെയ്തു. ഇയാള്‍ സ്‌കൂള്‍ യൂണിഫോമാണ് ധരിച്ചിരുന്നതെന്നും പെണ്‍കുട്ടി മൊഴി നല്‍കി.
ഈ മാസം 12ന് ആണ് പെണ്‍കുട്ടിയെ സൈന്യം പീഡിപ്പിച്ചുവെന്ന ആരോപണം ഉയര്‍ന്നത്. ഇതേത്തുടര്‍ന്ന് സൈന്യത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
Post Your Comments