മുംബൈ: വിജയ്മല്യക്കെതിരെ വാറണ്ട് പുറപ്പെടുവിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറുടെ നിര്‍ദേശം. പാസ്പോര്‍ട്ട് റദ്ദ് ചെയ്തതിനു പിന്നാലെയാണ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിര്‍ദേശിച്ചിരിക്കുന്നത്.വിജയ് മല്യക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്ന് മുംബൈ സ്പെഷ്യല്‍ കോടതി മുമ്പാകെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ ഇന്നലെയാണ് ആവശ്യം ഉന്നയിച്ചത്.
തുടര്‍ച്ചയായി മൂന്ന് തവണ സമന്‍സ് അയച്ചിട്ടും എന്‍ഫോഴ്സ്മെന്റിന് മുന്നില്‍ നേരിട്ട് ഹാജരാകാത്തതിനെതുടര്‍ന്ന് വിജയ് മല്യയുടെ പാസ്പോര്‍ട്ട് റദ്ദാക്കിയിരുന്നു.ഐഡിബിഐ ബാങ്ക് ലോണ്‍ വായ്പയുമായി ബന്ധപ്പെട്ടുള്ള 900 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മൂന്ന് തവണ നേരിട്ട് ഹാജരാകാന്‍ ആവശ്യപെട്ടിട്ടും ഹാജരായില്ല.
മാര്‍ച്ച് രണ്ടിനാണ് 900 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാതെ നടപടി നേരിടേണ്ടി വരുമെന്ന ഘട്ടത്തില്‍ മല്യ ലണ്ടനിലേക്ക് മുങ്ങിയത്. രാജ്യ സഭാംഗം എന്ന നിലയിലുള്ള നയതന്ത്ര പാസ്പോര്‍ട്ട് ഉപയോഗിച്ചായിരുന്നു മല്യയുടെ നാടുവിടല്‍. കഴിഞ്ഞ ഏപ്രില്‍ ഒമ്പതിനാണ് അവസാനമായി ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണ സംഘം ആവശ്യപെട്ടത്.ഇതിനു മുമ്പ് മാര്‍ച്ച് 18, ഏപ്രില്‍ രണ്ട് ദിവസങ്ങളില്‍ ഹാജരാകാനുള്ള നിര്‍ദേശവും മല്യ തള്ളിയിരുന്നു.
Post Your Comments