പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിലെ അകത്തേത്തറ, എലപ്പുള്ളി, കൊടുമ്പ്, മലമ്പുഴ, മരുതറോഡ്, മുണ്ടൂർ, പുതുശ്ശേരി, പുതുപ്പരിയാരം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മലമ്പുഴ നിയമസഭാമണ്ഡലം.1,78,781 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. വി ഐ പി മണ്ഡലം ആയ മലമ്പുഴയില്‍ പ്രതിപക്ഷ നേതാവ് സി .പി.ഐ.എമ്മിലെ വി.എസ്. അച്യുതാനന്ദൻ ആണ് ഈ മണ്ഡലത്തെ ഇപ്പോൾ പ്രതിനിധീകരിക്കുന്നത്.ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥിയായി കെ.എസ്.യു പ്രസിഡന്റ് അഡ്വക്കേറ്റ് വി.എസ് ജോയ് ആണ് മത്സരിക്കുന്നത്. ബിജെപിയുടെ സ്ഥാനാർഥിയായി സ്റ്റേറ്റ് സെക്രട്ടറിയായ സി .കൃഷ്ണകുമാർ ആണ് മത്സരിക്കുന്നത്.
കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വി.എസ്. അച്യുതാനന്ദന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുണ്ടായ വിവാദങ്ങളാണ് മലമ്പുഴയിലെ സി.പി.എം ഘടകത്തെ അടിമുടി ഉലച്ചതെങ്കില്‍ ഇത്തവണ വി.എസിന്റെ പ്രചാരണവുമായി ബന്ധപ്പെട്ടുണ്ടാവുന്ന നിരന്തര ഇടപെടലുകള്‍ പാര്‍ട്ടിക്ക് തലവേദനയായി. ആരെയും വിശ്വാസത്തില്‍ എടുക്കാത്ത മട്ടില്‍ ഉണ്ടാവുന്ന നിര്‍ദേശങ്ങളും വി.എസില്‍ നിന്നുതന്നെയുള്ള ഇടപെടലുകളും വിഭാഗീയതയുടെ മൂര്‍ധന്യകാലത്തെ അനുസ്മരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.മലമ്പുഴ മണ്ഡലം ഉള്‍പ്പെടുന്ന പുതുശ്ശേരി, മുണ്ടൂര്‍ ഏരിയാ കമ്മിറ്റികള്‍ ഒരുകാലത്ത് വി.എസ് പക്ഷത്തിന്റെ സ്വന്തം ഇടങ്ങളായിരുന്നുവെങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍ അങ്ങനെയല്ല. വി.എസിന്റെ വിശ്വസ്ഥനെന്നറിയപ്പെടുന്ന പി.എ. ഗോകുല്‍ദാസ് തന്നെയാണ് ഇപ്പോഴും മുണ്ടൂരിലെ സെക്രട്ടറി. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ ഇടപെട്ടാണ് വിഭാഗീയതക്ക് പരിഹാരം കണ്ടത്. കഴിഞ്ഞ പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് ശേഷം വിഭാഗീയതയുടെ കാര്യമായ ശല്യം ഉണ്ടായിരുന്നില്ല.അരനൂറ്റാണ്ട് കാലത്തെ രാഷ്ട്രീയ ചരിത്രത്തില്‍ ചെങ്കൊടിയെ മാത്രം നെഞ്ചേറ്റിയ മലമ്പുഴ മണ്ഡലം ഇക്കുറി ചെങ്കൊടിയെ പിന്തുണച്ചു വി എസിനെ നിയമസഭയിലെത്തിക്കുമോ എന്ന് ഏവരും ഉറ്റു നോക്കുന്നു.
വിജയം തേടി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനാണ് മലമ്പുഴയില്‍ ഔദ്യോഗിക പ്രചരണത്തിനായി ആദ്യമെത്തിയത്. പ്രായം തളര്‍ത്താത്ത പോരാട്ട വീര്യവുമായി വിഎസ് പ്രചരണത്തിന് തുടക്കം കുറിച്ചപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകരും ആവേശം കൊണ്ടു. പാലക്കാട് ടൗണ്‍ ഹാളില്‍നടന്ന മണ്ഡലം കണ്‍വെന്‍ഷനില്‍ തന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ വിഎസ് ഇനി മണ്ഡലത്തില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന കാര്യങ്ങളും വ്യക്തമാക്കി.മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ മൂന്നാം തവണയും ജനവിധി തേടാന്‍ എത്തുന്ന മണ്ഡലത്തില്‍ ഇത്തവണ ആവേശം കൂടും..ഐഎച്ച്ആര്‍ഡി കോളജ്, സീമെറ്റ് കോളജ്, മലമ്പുഴ ഡാം നവീകരണം, റോഡുകള്‍, കുടിവെള്ള പദ്ധതികള്‍, റിങ് റോഡ് എന്നിവയാണ് പ്രധാന വികസന നേട്ടങ്ങളായി അച്യുതാനന്ദന്‍ ഉയര്‍ത്തിക്കാട്ടുന്നത്.
ചുറുചുറുക്കുള്ള ചെറുപ്പക്കാര്‍ക്ക് വന്ദ്യവയോധികനായ വിഎസ് വഴിമാറിക്കൊടുക്കണമെന്ന് ആവശ്യപ്പെട്ടാണ് യു ഡി എഫിന്റെ സ്ഥാനാർഥി വി എസ് ജോയ് പ്രചാരണം ആരംഭിച്ചത് തന്നെ.കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് വിഎസ് ജോയിയുടെ കന്നിമത്സരമാണ് മലമ്പുഴയിലേത്. വിഎസ് ജോയിലൂടെ ഇടതുകോട്ട പിടിച്ചെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് പ്രവര്‍ത്തകര്‍.2001ല്‍ വിഎസിനെ സതീശന്‍ പാച്ചേനി വിറപ്പിച്ച പോലെ വിഎസ് ജോയിയ്ക്ക് സാധിക്കുമോയെന്നറിയാനാണ് പ്രവര്ത്തകര്‍ കാത്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ഔദ്യോഗിക പ്രചരണത്തിന് തുടക്കം കുറിച്ച രണ്ടുപേര്‍ക്കും വന്‍വരവേല്‍പാണ് രണ്ടു മുന്നണികളും നല്കിയത്.മലമ്പുഴ ഡാം നവീകരണത്തിലെ അഴിമതി, കുടിവെള്ള പ്രശ്‌നങ്ങള്‍, റിങ് റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കാത്തത്, അച്യുതാനന്ദന്റെ പ്രായം എന്നിവയാണ് വി എസ് ജോയ് പ്രചാരണായുധമാക്കുന്നത്.
ഈഴവര്‍ക്ക് നിര്‍ണായക പ്രാധാന്യമുള്ള മണ്ഡലത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി സി കൃഷ്ണകുമാറും സ്ഥാനാര്‍ഥിയാവും. ബി.ഡി.ജെ. എസിന്റെ പിന്തുണകൂടിയാവുമ്പോൾ ഇത്തവണ മത്സരം തീ പാറും. കുടുംബകൂട്ടായ്മകളിലൂടെ വോട്ടുപിടിക്കുകയാണ് പാലക്കാട്ടുകാരനായ ബിജെപിയുടെ സി.കൃഷ്ണകുമാർ. മണ്ഡലത്തിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞടുപ്പിലൂടെ ബിജെപി നേടിയ വോട്ടുകളാണ് നിർണായകം. മലമ്പുഴ നിയോജകമണ്ഡലത്തിൽ കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 30000 വോട്ടുകൾ ബിജെപി നേടിയിട്ടുണ്ട് .മുഴുവൻ വാർഡിലും മത്സരിച്ചിട്ടില്ല എന്നത് വോട്ടുകൾ ഇനിയും കൂടും എന്നാണു ബിജെപി പ്രവര്‍ത്തകരുടെ കണക്കു കൂട്ടല്‍ . കെട്ടിയിറക്കിയ സ്ഥാനാര്‍ഥികളെ തങ്ങള്‍ക്കാവശ്യമില്ല പാലക്കാടിന്റെ മണ്ണില്‍ പാലക്കാട് കാരന്‍ തന്നെ ഭരിക്കണം എന്ന് പറയുന്ന പ്രവര്‍ത്തകര്‍, ഇത്തവണ പ്രധാനമായും ഉയര്ത്തുന്നത് കുടിവെള്ള പ്രശ്നം തന്നെയാണ്.
സിപിഎമ്മിലെ വിഭാഗീയത വോട്ടുകള്‍ അട്ടിമറിക്കപ്പെടുമോയെന്നു ആശങ്കപ്പെടുമ്പോള്‍, മണ്ഡലം തങ്ങൾക്കനുകൂലമാകുമെന്ന പ്രതീക്ഷയിൽ ബിജെപിയും, യുവത്വത്തിനു ജനം വോട്ടു ചെയ്യുമെന്ന ചിന്തയില്‍ യു.ഡി.എഫ് പ്രതീക്ഷയോടു കാത്തിരിക്കുന്നു,പാലക്കാടിന്റെ ചൂടിൽ ഇലക്ഷൻ ചൂടുമായി.
Post Your Comments