Kerala

വെടിക്കെട്ട് പൂര്‍ണമായും നിരോധിക്കണം- ആര്‍ച്ച് ബിഷപ് ഡോ:എം.സൂസപാക്യം

തിരുവനന്തപുരം: കേരളത്തിലെ ദേവാലയങ്ങളില്‍ വെടിക്കെട്ട് പൂര്‍ണമായും നിരോധിക്കണമെന്ന് ആര്‍ച്ച് ബിഷപ് ഡോ എം സൂസപാക്യം. വിശ്വാസത്തിനും സംസ്കാരത്തിനും ഇണങ്ങാത്തതും കാലഹരണപ്പെട്ടതുമായ ആചാരമാണ് വെടിക്കെട്ട്. കരിമരുന്ന് പ്രയോഗം സഭാധ്യക്ഷന്മാര്‍ എന്നും നിരുത്സാഹപ്പെടുത്തിയിട്ടുള്ളതാണ്. അമിതമായ പണച്ചെലവും ധൂര്‍ത്തും വെളിപ്പെടുത്തുന്ന വെടിക്കെട്ടുകള്‍ നിരോധിക്കാന്‍ വിശ്വാസികളും സഭാ നേതൃത്വത്തോട് സഹകരിക്കണംമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വെടിക്കെട്ടുകള്‍ പൂര്‍ണ്ണമായും നിരോധിക്കുന്ന കാര്യം അടുത്തുവരുന്ന പ്രാദേശിക സഭാസമ്മേളനത്തില്‍ മെത്രാന്മാരോട് ആവശ്യപ്പെടുമെന്നും സൂസപാക്യം വ്യക്തമാക്കി.

shortlink

Post Your Comments


Back to top button