IndiaNews

സച്ചിന്‍റെ കുട്ടിക്കാലം അവതരിപ്പിക്കാന്‍ മകന്‍ അര്‍ജുന്‍

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ജീവിതകഥ പ്രമേയമാകുന്ന സിനിമയില്‍ സച്ചിന്‍റെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് അദ്ദേഹത്തിന്‍റെ മകന്‍ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍. ക്രിക്കറ്റില്‍ പരിചയസമ്പന്നരും സച്ചിന്‍റെ ശരീരഭാഷയും മാനറിസവും യോജിക്കുന്ന തരത്തിലുള്ള നിരവധി കുട്ടികളെയാണ് നിര്‍മാതാക്കള്‍ തേടിയത്. അനുയോജ്യരായവരെ ലഭിക്കാത്തത് കൊണ്ട് അര്‍ജുനെ തന്നെ കാസ്റ്റ് ചെയുകയായിരുന്നു.

ഈ ചിത്രത്തിന്‍റെ ൪൦  ശതമാനത്തോളം സച്ചിന്‍റെ യഥാര്‍ത്ഥ ജീവിതത്തിലെ ഫുട്ടേജുകള്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. സച്ചിന്‍റെ പ്രധാനപ്പെട്ട ഇന്നിംഗ്സുകളും മറ്റ് പ്രധാന സംഭവങ്ങളും ഈ ഫുട്ടേജില്‍ ഉള്‍പ്പെടുന്നു. സച്ചിന്‍റെ ബാന്ദ്രയിലെ വസതിയിലും ഏതാനും രംഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. ഈ ചിത്രത്തിന്‍റെ പോസ്റ്റ്റുകളും ടീസറും ഇതിനകം തന്നെ ജനശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button