International

വിമാനം തലയ്ക്ക് മുകളില്‍; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

വിമാനം ലാന്‍ഡ് ചെയ്യുന്നത് പകര്‍ത്താന്‍ ശ്രമിച്ച ടൂറിസ്റ്റ് ഫോട്ടോഗ്രാഫര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സെന്‍റ് ബാർട്സ് എയർപോർട്ടിലാണ് സംഭവം. ചെറു വിമാനം ലാൻഡ് ചെയ്യുന്നത് ഫോട്ടൊയെടുക്കാൻ ശ്രമിച്ച അമേരിക്കൻ സഞ്ചാരിയുടെ തലയ്ക്കുമുകളിലാണ് വിമാനം എത്തിയത്. ഇതിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

12 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ റോഡില്‍ നിന്ന് ഫോട്ടോയെടുക്കുന്ന സഞ്ചാരിയുടെ തലയില്‍ തൊട്ടുതൊട്ടില്ല എന്ന രീതിയിലാണ് ചെറുവിമാനം റണ്‍വേയിലേക്ക് പറന്നിറങ്ങുന്നത്. വിമാനം കടന്നുപോകുമ്പോള്‍ ദൈമേ എന്ന് നിലവിളിക്കുന്ന സ്ത്രീശബ്ദവും വീഡിയോയില്‍ കേള്‍ക്കാം.

പ്രദേശവാസിയായ ആളാണ് ഈ ദൃശ്യം ഷൂട്ട് ചെയ്തത്. പുതിയ 360 ഡിഗ്രി ക്യാമറ പരിശോധിക്കുന്നതിനിടെയാണ് 12 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയൊ കിട്ടിയത്. അതേസമയം ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

shortlink

Post Your Comments


Back to top button