International

പുണ്യ തടാകത്തിൽ യുവതിയുടെ നഗ്ന ഫോട്ടോഷൂട്ട്‌

ടിബറ്റിലെ പുണ്യ നദികളിലൊന്നായ യംദ്രോക് തടാകക്കരയിൽ വച്ച് യുവതി നടത്തിയ ഫോട്ടോ ഷൂട്ട്‌ ചൂടൻ ചർച്ച‍യാകുന്നു. വെറുമൊരു ഫോട്ടൊ ഷൂട്ടാണെന്നു കരുതിയെങ്കിൽ തെറ്റി. നഗ്നയായിട്ടാണ് യുവതി പോസ് ചെയ്തിരിക്കുന്നത്. സംഭവം ഇതിനോടകം തന്നെ വിവാദമായിട്ടുണ്ട്.

nagna

പൂർണ നഗ്നവും അർധ നഗ്നവുമായ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ചൈനീസ് സോഷ്യൽ മീഡിയയായ വീബോയിൽ യൂചും ഡോൽകർ എന്ന യുവതിയുടെ അക്കൗണ്ടിൽ നിന്നാണ് ചിത്രങ്ങൾ പേസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരാണ് മോഡലെന്നാണ് സംശയിക്കുന്നത്. വിസ്മയിക്കുന്ന ഫോട്ടൊഗ്രാഫറും മോഡലും, സംസ്കാരത്തിനും സന്മാർഗത്തിനും അടിത്തട്ടില്ലെന്ന് ഇത് വ്യക്തമാക്കുന്നു- ചിത്രം പോസ്റ്റ് ചെയ്ത യൂചും ഡോൽകർ വ്യക്തമാക്കുന്നു. ടിബറ്റൻ സംസ്കാരത്തെ സംരക്ഷിക്കാനാണ് താൻ ശ്രമിച്ചിരിക്കുന്നതെന്നും എല്ലാവരും ടിബറ്റൻ സംസ്കാരത്തെ ബഹുമാനിക്കണമെന്നും ഇവർ പിന്നീട് വ്യക്തമാക്കി. യൂഫെക്സിയനാണ് ഫോട്ടോഗ്രാഫർ. മോഡലിനെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

nagna03

എന്നാൽ ഇത് രാജ്യത്തെ തന്നെ അപമാനിക്കുന്ന സംഭവമെന്നാണ് പലരും വിമർശിച്ചിരിക്കുന്നത്. സംഭവത്തെ പിന്തുണയ്ക്കുന്നവരുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഫോട്ടൊഗ്രാഫറെ അറസ്റ്റ് ചെയ്തതായി ചൈനീസ് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വാർത്തകൾ ടിബറ്റൻ അധികൃതര്‍ നിഷേധിച്ചു.

shortlink

Post Your Comments


Back to top button