IndiaTechnology

കൊച്ചിയിലും ഇനി അതിവേഗ ഫ്രീ ഗൂഗിൾ വൈഫൈ

ഗൂഗിളും ഇന്ത്യൻ റെയിൽവെയുമായി ചേർന്ന് നടപ്പിലാക്കുന്ന സൗജന്യ വൈഫൈ സേവനം എറണാകുളം ഉള്‍പ്പെടെ ഏഴു സ്റ്റേഷനുകളിൽ കൂടി ഉടനെ ലഭിക്കും. നേരത്തെ മുംബൈ സെന്റ്രൽ സ്റ്റേഷനിൽ തുടക്കമിട്ട വൈഫൈ പദ്ധതി ഒരു വർഷത്തിനകം 100 സ്റ്റേഷനുകളിൽ നടപ്പാക്കും.

ഇന്ത്യന്‍ റെയില്‍വേയുമായി സഹകരിച്ച് വൈഫൈ സംവിധാനം ഏര്‍പ്പെടുത്തുന്ന ആദ്യ 100 റെയില്‍വേ സ്റ്റേഷനുകളുടെ  മാപ്പ് ഗൂഗിൾ നേരത്തെ പുറത്തുവിട്ടിരുന്നു.ഇതിൽ കേരളത്തിലെ കണ്ണൂർ, കൊച്ചി, തിരുവനന്തപുരം തൃശൂർ, കൊല്ലം എന്നീ അഞ്ച്സ്റെഷനുകള്‍ ആണുള്ളത്.

. രണ്ടാം ഘട്ടത്തിൽ പൂനെ, ഭുബനേശ്വർ, ഭോപാൽ, റാഞ്ചി, റായ്പൂർ, വിജയ്‌വാഡ, കച്ചെഗുഡ (ഹൈദരാബാദു,എറണാകുളം ജങ്ഷൻ (കൊച്ചി), വിശാഖപട്ടണം എന്നീ സ്റ്റേഷനുകളിലാണ് ഫ്രീ വൈഫൈ ഉടനെ നടപ്പാക്കുന്നത്.

എച്ച് ഡി സൌകര്യത്തോടെ സിനിമകൾ നാലു മിനിറ്റ് കൊണ്ടു ഡൗൺലോഡ് ചെയ്യാൻ കെൽപുള്ള അതിവേഗ വൈഫൈ ഇന്റർനെറ്റായിരിക്കും രാജ്യത്തെ പ്രമുഖ സ്‌റ്റേഷനുകളിൽ വൈകാതെ ലഭ്യമാവുക ആദ്യ 30 മിനിറ്റ് വൈഫൈ സൗജന്യമായിരിക്കും.റയിൽടെല്ലും ഗൂഗിളും തമ്മിൽ ധാരണയിലെത്തിയതായും റയിൽവേ അധികൃതർ അറിയിച്ചു.‘റയിൽവയർ’ എന്ന പ്ലാട്ഫോം വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button