International

ആകാശച്ചുഴിയില്‍ വീണു; വിമാനം രക്തക്കളമായി

ബാങ്കോക്ക്‌: വിമാനം ആകാശച്ചുഴിയില്‍ വീണതിനെത്തുടര്‍ന്ന് ആറു യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്‍ഡോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്ന് തായ്ലാന്‍ഡിലെ ബാങ്കോക്ക് സുവര്‍ണഭൂമി വിമാനത്താവളത്തിലേക്ക് വരികയായിരുന്ന തായ് എയറിന്റെ ബോയിംഗ് 777 വിമാനമാണ് വന്‍ആകാശച്ചുഴിയില്‍ വീണത്. 72 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

അപകടത്തെത്തുടര്‍ന്ന് രക്തക്കളമായി മാറിയ വിമാനത്തിനുള്ളിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നു. സീറ്റ് ബെല്‍റ്റ്‌ ധരിക്കാതെയിരുന്ന ഒരു യാത്രക്കാരന്‍ വിമാനത്തിന്റെ റൂഫില്‍ ഇടിച്ചുവീണു. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ മാപ്പ് പറയുന്നതായും പരിക്കേറ്റ യാത്രക്കാരുടെയും ജീവനക്കാരുടെയും ചികിത്സ ചെലവ് കമ്പനി വഹിക്കുമെന്നും തായ് എയര്‍ ഫേസ്ബുക്ക്‌ പോസ്റ്റില്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button