International

നവാസ് ഷരീഫിനെ വില്പനയ്ക്ക്

ഇസ്ലാമാബാദ്: പാക്‌ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ഓണ്‍ലൈനില്‍ വാങ്ങാം. 66,200 പൌണ്ട്(ഏകദേശം 62 ലക്ഷം രൂപ) മുടക്കിയാല്‍ മതി. പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര വെബ്സൈറ്റായ ഇബേയിലാണ് നവാസ് ഷെരിഫിനെ വില്പനയ്ക്കു വച്ചിരിക്കുന്നത്.

‘ഉപയോഗിച്ചു പഴകിയ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി വില്‍പനയ്ക്ക്, പ്രത്യേക മാനദണ്ഡങ്ങളില്ല, വാങ്ങാന്‍ താത്പര്യമുള്ളവര്‍ ലണ്ടനില്‍ എത്തി വാങ്ങണം. സാധനം കൊണ്ടുപോകാന്‍ വാങ്ങുന്നവര്‍ സ്വന്തമായി ഗതാഗത സംവിധാനം ഏര്‍പ്പെടുത്തണമെന്നും പരസ്യത്തിലുണ്ട്.

അഞ്ച് ദിവസം മുന്‍പാണ്‌ ഇ-ബേയില്‍ നവാസ് ഷെരീഫിനെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനിടെ നൂറിലേറെപ്പേര്‍ സാധനം വാങ്ങാന്‍ താല്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിട്ടുണ്ട്.

shortlink

Post Your Comments


Back to top button