International

ക്ഷീരപഥത്തില്‍ നിന്ന് നക്ഷത്രങ്ങളെ കാണാതാകുന്നു

ന്യൂയോര്‍ക്ക്: നക്ഷത്രങ്ങളെ കുറിച്ചുള്ള പുതിയ കണ്ടെത്തലുമായി ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. കലിഫോര്‍ണിയ ഫ്രൈഡ്രിച്ച്‌ അലക്സാണ്ടര്‍ സര്‍വകലാശാലയിലെ ഗവേഷകരാണു പുതയ വാദവും തെളിവുമായി രംഗത്തുള്ളത്. സൂര്യനെ ഭൂമി ചുറ്റുന്നതുപോലെ ക്ഷീരപഥ കേന്ദ്രത്തിന്‍റെ നിയന്ത്രണത്തിലാണു നക്ഷത്രങ്ങളെന്നായിരുന്നു നിഗമനം. എന്നാല്‍ ക്ഷീരപഥം മുറിച്ചുകടക്കാന്‍ ശക്തിയുള്ള 20 നക്ഷത്രങ്ങളെയാണു കണ്ടെത്തിയിട്ടുള്ളത്. ഇവയില്‍ പരസ്പരം ചുറ്റുന്ന രണ്ട് നക്ഷത്രങ്ങളുമുണ്ട്.
2011 ലാണു ക്ഷീരപഥം മുറിച്ചുകടക്കാന്‍ കഴിവുള്ള ആദ്യ നക്ഷത്രത്തെ കണ്ടെത്തിയത്. പിബി 3827 എന്നാണ് ഇതിനു പേരിട്ടത്. ഈ നക്ഷത്രം മറ്റൊരു ഗാലക്സിയില്‍നിന്നു വന്നതാണെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്.ക്ഷീരപഥത്തില്‍നിന്ന് എത്രനക്ഷത്രങ്ങള്‍ ഇതുപോലെ നഷ്ടപ്പെട്ടിട്ടുണ്ടെന്നു വ്യക്തമല്ല.

shortlink

Post Your Comments


Back to top button