കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടില്‍ പുതുവോട്ടു കൊയ്യാനൊരുങ്ങി ബി.ഡി.ജെ.എസ് , വിട്ടുകൊടുക്കാതെ ഇടതു പക്ഷം , പോരാടാനുറച്ച് കോണ്‍ഗ്രസ്
കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിൽ പൊരി വെയിലാണെങ്കിലും ഇലക്ഷൻ ചൂടിനാണ് കൂടുതൽ തീവ്രത.കര്‍ഷക വോട്ടുകള്‍ നിര്‍ണായകമാണിവിടെ. കർഷകരിൽ കൂടുതലും ഈഴവ സാമുദായാംഗങ്ങൾ ആണ്.കാര്‍ഷിക മേഖലയിലുണ്ടായ നേട്ടങ്ങളും, കോട്ടങ്ങളുമായിരിക്കും വിജയിയെ നിര്‍ണയിക്കുന്ന പ്രധാന ഘടകം. ഒപ്പം കുടിവെള്ള പ്രശ്നങ്ങളില്‍ പ്രാദേശിക സര്‍ക്കാറുകളും സംസ്ഥാന സര്‍ക്കാറും കൈക്കൊണ്ട നിലപാടുകളും നിര്‍ണായകമാകും. അതൊക്കെ കഴിഞ്ഞേ കുട്ടനാട്ടില്‍ രാഷ്ട്രീയത്തിന് സ്ഥാനമുണ്ടാകൂവെന്നാണ് കണക്കുകൂട്ടല്‍. നീലംപേരൂര്‍, കാവാലം, വെളിയനാട്, രാമങ്കരി, തലവടി, എടത്വ, വീയപുരം, തകഴി, ചമ്പക്കുളം, നെടുമുടി, കൈനകരി എന്നിങ്ങനെ 13 പഞ്ചായത്തുകളാണ് കുട്ടനാട് നിയോജക മണ്ഡലത്തിലുള്ളത്. പഞ്ചായത്തുകളില്‍ ഏഴെണ്ണം എല്‍ ഡി എഫും, ആറെണ്ണം യു ഡി എഫുമാണ് ഭരിക്കുന്നത്. എന്നാല്‍ കുട്ടനാട്ടിലെ രണ്ട് ബ്ലോക്ക് പഞ്ചായത്തുകളായ വെളിയനാടും, ചമ്പക്കുളവും ഭരിക്കുന്നത് യു ഡി എഫാണ്.ഇവിടെ ആകെ 160851 വോട്ടര്‍മാരുണ്ട്. ഇതില്‍ പുരുഷന്‍ 77650, സ്ത്രീകള്‍ 83201.
1965ലാണ് കുട്ടനാട് മണ്ഡലം.രൂപീകരിച്ചത്. 1957ലും, 60ലും കുട്ടനാട്ടിലെ പ്രദേശങ്ങള്‍ തകഴി, തിരുവല്ല മണ്ഡലങ്ങളുടെ ഭാഗമായിരുന്നു. 1965ല്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്സിലെ തോമസ് ജോണാണ് വിജയിച്ചത്. പിന്നീടങ്ങോട്ട് കേരള കൊണ്ഗ്രെസ്സ് തന്നെയായിരുന്നു കുട്ടനാട്ടിൽ ജയിച്ചത്.എല്‍ ഡി എഫില്‍ ഇക്കുറിയും എന്‍ സി പിക്ക് തന്നെ കുട്ടനാട് സീറ്റ് നല്‍കിയത്. സിറ്റിംഗ് എം എല് എ ആയ തോമസ് ചാണ്ടി ആണ് ഇത്തവണയും ഇവിടെ ഇടതു പക്ഷത്തിനു വേണ്ടി മത്സരിക്കുന്നത്. കുടിവെള്ള പ്രശ്നം പരിഹരിക്കാമെന്നായിരുന്നു കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പു വാഗ്ദാനം എന്നായിരുന്നെങ്കിലും കുട്ടനാട്ടിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. വെള്ളം വെള്ളം സർവത്ര, കുടിക്കാനില്ല ഒരു തുള്ളി പോലും എന്നതാണ് അവസ്ഥ.ഇത്തവണയും തോമസ് ചാണ്ടിയുടെ വാഗ്ദാനം കുടിവെള്ള പ്രശ്നം പരിഹരിക്കുമെന്നതാണ്. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ പണം ചികിത്സയ്ക്കായി കൈപ്പറ്റിയ ജനപ്രതിനിധി എന്ന പേരും തോമസ് ചാണ്ടിക്കുണ്ട്. എതിര് കക്ഷികളുടെ പ്രധാന ആരോപണം, ചികിത്സയ്ക്കായി 2 കോടിയിലേറെ എഴുതി വാങ്ങിയ തോമസ് ചാണ്ടി ഇലക്ഷൻ പ്രചാരണത്തിനായി 2 കോടിയിലേറെ രൂപയുടെ ഫ്ലെക്സ് ആണ് കുട്ടനാടൻ വീഥികളിൽ സ്ഥാപിച്ചതെന്നാണ്.തദ്ദേശ തിരഞ്ഞെടുപ്പ് നോക്കിയാല്‍ എല്‍ ഡി എഫിന് തന്നെയാണ് ഇവിടെ മുന്‍തൂക്കം.
എന്‍ ഡി എ സ്ഥാനാർഥിയായി മത്സരിക്കുന്നത് ബി ഡി ജെ എസിന്റെ സുഭാഷ് വാസുവാണ്.ഒട്ടും തന്നെ പിറകിലല്ലാതെയാണ് സുഭാഷ് വാസുവിന്റെ പ്രചാരണം . ഈഴവ വോട്ടുകൾ നിർണ്ണായകമായ ഇവിടെ എസ് എൻ ഡി പി യുടെ നേതൃത്വത്തിൽ നല്ല സംഘടനാ ബലം ഉണ്ട്.കുടിവെള്ള ക്ഷാമം കൊണ്ട് പൊറുതി മുട്ടിയ ജനങ്ങൾക്ക് കുടിവെള്ള പ്രശ്നം പരിഹരിക്കുമെന്ന വാഗ്ദാനമാണ് സുഭാഷ് വാസു ആദ്യം മുന്നോട്ടു വെക്കുന്നത്. ബിജെപിയുടെ പിന്തുണയോടെയുള്ള മത്സരത്തിൽ സിപിഎമ്മിനെ ഏറ്റവും കൂടുതൽ വിമർശിച്ചാണ് പ്രചരണം. ഗുരുദേവ പ്രതിമയോടു കാണിച്ച അനാദരവുകൾ ഈഴവർ മറക്കില്ലെന്നാണ് പ്രധാന വിഷയമായി പറയുന്നത്.1995-ല്‍ ഭരണിക്കാവ് കരിമുട്ടം എസ്.എന്‍.ഡി.പി. ശാഖായോഗം പ്രസിഡന്റായാണ് സുഭാഷ് വാസു പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. 10 വര്‍ഷം ശാഖാ പ്രസിഡന്റായിരുന്നു.2005-06 കാലഘട്ടത്തില്‍ മാവേലിക്കര എസ്.എന്‍.ഡി.പി. യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാനായിരുന്നു. 2013-15 കാലഘട്ടത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം. എസ്.എന്‍. ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗമായ സുഭാഷ് വാസു 2006 മുതല്‍ മാവേലിക്കര എസ്.എന്‍.ഡി.പി. യൂണിയന്റെ പ്രസിഡന്റുമാണ്. ബി.ഡി.ജെ.എസ്സിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായ സുഭാഷ് വാസു ഈഴവ സമുദായത്തിലെ അനിഷേധ്യ നേതാവാനെന്നത് തന്നെ മത്സരത്തിനു ചൂട് കൂട്ടുന്നു.
യു ഡി എഫിന്റെ സ്ഥാനാർഥിയായി മത്സരിക്കുന്ന ജേക്കബ് എബ്രഹാം മുന്‍ ജില്ലാ പഞ്ചായത്തംഗം ആണ് . 1975-ല്‍ ചങ്ങനാശ്ശേരി എസ്.ബി. കോളേജിലെ കെ.എസ്.സി. യൂണിറ്റ് പ്രസിഡന്റായാണ് അഡ്വ. ജേക്കബ് എബ്രഹാം രാഷ്ട്രീയത്തിലെക്കിറങ്ങിയത് .1979-ല്‍ കെ.എസ്.സി. സംസ്ഥാന ട്രഷററായി. 1980-ല്‍ മൂന്നാംവര്‍ഷ എല്‍എല്‍.ബി. പഠനകാലയളവില്‍ കേരള കോണ്‍ഗ്രസ്സിന്റെ കുട്ടനാട് മണ്ഡലം പ്രസിഡന്റായി.1992-ല്‍ ജില്ലാ സെക്രട്ടറി. 1996-ല്‍ കേരള കോണ്‍ഗ്രസ് (ജെ) ജില്ലാ പ്രസിഡന്റായി. 2010-ല്‍ കേരള കോണ്‍ഗ്രസ് ലയനത്തിനുശേഷം സംസ്ഥാന ജനറല്‍ സെക്രട്ടറിയായി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. മൂന്നു തവണ ജില്ലാ പഞ്ചായത്തംഗം. 10 വര്‍ഷമായി കുട്ടനാട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റുമാണ്.
കുട്ടനാട്ടിലെ മത്സരം തീപാരുമെന്നുരപ്പാനു. ബി ഡി ജെ എസ് ഇത്തവണ കന്നിയങ്കത്തിൽ തന്നെ ചരിത്രം കുറിക്കുമോയെന്നാണ് ഉറ്റു നോക്കുന്നത്.
Post Your Comments