ജമ്മു-കാശ്മീര്‍: ജമ്മു-കാശ്മീരിലെ ഹാന്‍ദ്വാരയില്‍ പ്രതിഷേധക്കാര്‍ക്ക് നേരേയുണ്ടായ വെടിവയ്പ്പിനെത്തുടര്‍ന്ന്‍ ഒരു പോലീസ്കാരനെ സസ്പെന്‍ഡ് ചെയ്തു. വെടിവയ്പ്പില്‍ ഒരു യുവ ക്രിക്കറ്ററടക്കം മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായി.
ഒരു സൈനികന്‍ ഒരു വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തി എന്ന ആരോപണത്തെത്തുടര്‍ന്നാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ഈ ആരോപണത്തിനെതിരെ സൈന്യം വീഡിയോ തെളിവുകള്‍ സഹിതം ഇന്ന്‍ തിരിച്ചടിച്ചു.
പീഡനത്തിനിരയായ പെണ്‍കുട്ടി തന്നെ ഏതോ ഒരു ആണ്‍കുട്ടി ഉപദ്രവിച്ചു എന്നാരോപിക്കുന്ന വീഡിയോ ആണ് തെളിവായി സൈന്യം പുറത്തു വിട്ടിരിക്കുന്നത്. വീഡിയോയില്‍ തന്നെ ഒരു സൈനികന്‍ ഉപദ്രവിച്ചുഎന്ന രീതിയില്‍ പെണ്‍കുട്ടി ഒന്നും തന്നെ പറയുന്നില്ല.
സ്കൂളിലെ വാഷ്റൂമിലേക്ക് പോയ സമയത്ത് ഏതോ ഒരു ആണ്‍കുട്ടി തന്നെ കയറിപ്പിടിച്ചു എന്നും, ചീത്ത പറഞ്ഞുകൊണ്ട് വലിച്ചിഴയ്ക്കുകയും ചെയ്തു എന്നാണ് പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നത്.
ആദ്യത്തെ ആണ്‍കുട്ടിയോടൊപ്പം തന്നെ കണ്ട മറ്റൊരാള്‍ അവന്‍റെ കൂടെ നീ എവിടെപ്പോയി എന്ന്‍ ചോദിച്ചു കൊണ്ട് തന്നെ അടിച്ചു എന്നും പെണ്‍കുട്ടി പറയുന്നുണ്ട്.
Post Your Comments