Kerala

സര്‍ബത്തില്‍ ഉപയോഗിക്കുന്നത് മീന്‍ ഐസ്

കൊച്ചി: സര്‍ബത്തില്‍ ഉപയോഗിക്കുന്നത് മീന്‍ അഴുകാതിരിക്കാന്‍ ഉപയോഗിക്കുന്ന ഐസിട്ട വെള്ളം.ആരോഗ്യ വകുപ്പിന്റെ സെയ്ഫ് കേരള പദ്ധതിയുടെ ഭാഗമായി ഇന്നലെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അധികൃതര്‍ നടത്തിയ റെയ്ഡിലാണ് ഈ കണ്ടെത്തല്‍. വേണ്ടത്ര ശുചിത്വമില്ലാത്ത വഴിയോര കച്ചവട കേന്ദ്രങ്ങളില്‍ നിന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ ഇത്തരത്തിലുള്ള ഐസ് ശേഖരം പിടിച്ചെടുത്തത്. കൂടാതെ ഫ്രെഷ് ജ്യൂസെന്ന പേരില്‍ എസെന്‍സ് ചേര്‍ത്ത പാനീയങ്ങളും വില്‍ക്കുന്നതായും പരിശോധനയില്‍ കണ്ടെത്തി.

മഞ്ഞപ്പിത്തം, വയറിളക്കം, ടൈഫോയ്ഡ് തുടങ്ങിയ ജലജന്യ രോഗങ്ങള്‍ പടരാനുള്ള സാഹചര്യം മുന്‍നിര്‍ത്തി ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍.കെ.കുട്ടപ്പന്റെ നേതൃത്വത്തിലാണു പരിശോധന നടത്തിയത്.പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button