India

ശനി ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിച്ചത് മൂലമാണ് കേരളത്തില്‍ വെടിക്കെട്ട്‌ അപകടം ഉണ്ടായതെന്ന് സ്വരൂപാനന്ദ സരസ്വതി

മുംബൈ: കൊല്ലം പരവൂരിലെ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിനു കാരണം മഹാരാഷ്ട്രയിലെ ശനി ശിംഗ്നാപുര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശിച്ചതിനെതുടര്‍ന്നുള്ള ദൈവ കോപം മൂലമെന്ന് ദ്വാരക ശാരദപീഠ ശങ്കരാചാര്യ സ്വരൂപാനന്ദ സരസ്വതി.സ്ത്രീകൾക്ക് ശനിക്ഷേത്രത്തിൽ പ്രവേശനംനൽകുന്നത് ലൈംഗികാതിക്രമത്തിനും കുറ്റകൃത്യങ്ങൾക്കും കാരണമാകുമെന്നും സ്വാമി പറഞ്ഞു.പാപഗ്രഹമായ ശനിയെ സ്ത്രീകൾ ആരാധിക്കുന്നത് ദോഷംചെയ്യും. പരിശുദ്ധമായ ശിംഘ്നാപുർ ക്ഷേത്രത്തിൽ സ്ത്രീകൾ പ്രവേശിക്കാൻപാടില്ലായിരുന്നു. ഷിർദിസായിബാബയെ ആരാധിക്കുന്നതാണ് മഹാരാഷ്ട്രയിലെ വരൾച്ചയ്ക്കു കാരണം.ഒരു സ്ത്രീ ഷിര്‍ദി സായിബാബയെയും ശനിയെയും ആരാധിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.സ്വാമിയുടെ പ്രസ്താവനയ്ക്കെതിരെ കടുത്ത വിമർശവുമായി സ്ത്രീസംഘടനകളും ചില രാഷ്ട്രീയപ്പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button