India

ഒരു ലക്ഷം പഞ്ചായത്തുകളില്‍ ബിഎസ്എന്‍എല്‍ വൈഫൈ ടവറുകള്‍ സ്ഥാപിക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ ഒരു ലക്ഷം പഞ്ചായത്തുകളില്‍ സര്‍ക്കാരിന്റെ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന ഗ്രാമീണ ബ്രോഡ്ബാന്‍ഡ് പദ്ധതിയുടെ ഭാഗമായി ബിഎസ്എന്‍എല്‍ വൈഫൈ ടവറുകള്‍ സ്ഥാപിക്കുന്നു. വൈഫൈ അധിഷ്ഠിത നെറ്റ്വര്‍ക്ക് പരീക്ഷിക്കുന്നത് പഞ്ചായത്തുകളെ ബ്രോഡ്ബാന്‍ഡ് ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്കിലൂടെ ബന്ധിപ്പിക്കുതിനായാണ്. ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ ബ്രോഡ്ബാന്‍ഡ് പദ്ധതിയുടെ തുടക്കത്തില്‍ കണക്റ്റിവിറ്റിക്കായി ഗ്രാമപഞ്ചായത്തുകളില്‍ പരീക്ഷിക്കുകയാണെന്നും ഇതുവഴി ഒരു ലക്ഷം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു. പദ്ധതി നടപ്പാക്കുന്നത് ടെലികോം വകുപ്പിന്റെ പിന്തുണയോടെയാണ്.

മൂന്നു ഗ്രാമങ്ങളില്‍ ആറ് കിലോമീറ്റര്‍ വരെ വയര്‍ലെസ് നെറ്റ്വര്‍ക്ക് ലഭിക്കുന്ന വൈഫൈ ടവറുകളാണ് സജ്ജമാക്കിയിരിക്കുന്നത്. 500 പരീക്ഷണ കണക്ഷനുകള്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ വിവിധ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കും. പദ്ധതിയുടെ പ്രത്യോകത പഞ്ചായത്ത് തലത്തില്‍ ഗ്രാമസഭാ യോഗങ്ങള്‍, വില്ലേജ് ഓഫീസ് രേഖകള്‍ എന്നിവ കൂടാതെ അടുത്തുള്ള ഗ്രാമങ്ങള്‍, ജില്ലകള്‍ എന്നിവിടങ്ങളില്‍ നടപ്പാക്കുന്ന പദ്ധതികളുടെ വിവരങ്ങളും അറിവുകളും പരസ്പരം മനസിലാക്കാനും ഉപയോഗപ്പെടുത്താനും വളരെ വേഗം കഴിയും എന്നതാണ്. ഗ്രാമീണ ബ്രോഡ്ബാന്‍ഡ് പദ്ധതി പൂര്‍ത്തീകകരിക്കുന്നത് ബിഎസ്എന്‍എല്‍, പിജിസിഐഎല്‍, റെയില്‍ടെല്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ചാണ്.

shortlink

Post Your Comments


Back to top button