ന്യൂഡല്‍ഹി: നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി രണ്ട് തവണ കൂടി തെരെഞ്ഞെടുക്കപ്പെടുമെന്ന് പ്രമുഖ ഇന്‍ഡോ-കനേഡിയന്‍ വ്യവസായി പ്രേം വാട്സ.
ഇന്തോ-കനേഡിയന്‍ വ്യവസായിയായ വാട്സ ഫെയര്‍ഫാക്സ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗിന്റെ ചീഫ് എക്സിക്യൂട്ടീവാണ്.
മോദി സര്‍ക്കാരും അദ്ദേഹത്തിന്റെ നേതൃത്വവും രാജ്യത്തിന്റെ മുഖഛായ മാറ്റാന്‍ പ്രാപ്തരാണെന്നും വാട്സ പറഞ്ഞു.
അദ്ദേഹത്തിന് മികച്ച ട്രാക്ക് റെക്കോര്‍ഡ് ആണുള്ളത്, കൂടാതെ അഴിമതി രഹിതനും നിക്ഷേപ സൗഹാര്‍ദ്ദവുമാണ്- ഓഹരിയുടമകള്‍ക്കുള്ള കത്തില്‍ വാട്സ വ്യക്തമാക്കി.
പ്രേം വാട്സ ഇതുവരെ ഇന്ത്യയില്‍ മൂന്നു വന്‍ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്.
Post Your Comments