ചങ്ങനാശ്ശേരി: രാത്രിയില്‍ ആകാശത്ത് തീഗോളം ദൃശ്യമായതിനെത്തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി. ചങ്ങനാശേരിയിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞദിവസം രാത്രി എട്ടരയോടെയാണ് സംഭവം. സംഭവത്തെത്തുടര്‍ന്നു അരമണിക്കൂറോളം നഗരത്തില്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. കിഴക്കുനിന്നു പടിഞ്ഞാറേക്കു സഞ്ചരിക്കുന്ന രീതിയില്‍ മിനിറ്റുകള്‍ ഇടവിട്ട് വളരെ ഉയരത്തിലും വലിപ്പത്തിലും പോകുന്ന തീഗോളമാണു കാണപ്പെട്ടത്. ഇതില്‍ നിന്ന് വെളിച്ചം തഴേക്ക് പതിച്ചതായും ദൃക്സാക്ഷികള്‍ പറയുന്നു. കുറച്ചു ദൂരം പോയ ശേഷം തീഗോളം ലയിച്ച് ഇല്ലാതെയായി. സംഭവത്തെക്കുറിച്ച് നാട്ടുകാര്‍ പോലീസിനെ അറിയിച്ചു. ഇതേക്കുറിച്ച് വ്യക്തമായ വിശദീകരണം നല്കാന് അധികൃതര്‍ക്ക് ഇതുവരെയും സാധിച്ചിട്ടില്ല.
Post Your Comments