Kerala

താത്കാലികമായി രക്തം ആവശ്യമില്ല

തിരുവനന്തപുരം : വെടിക്കെട്ടപകടത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക് രക്തം ദാനം ചെയ്യാനായി ആയിരക്കണിക്കിന് ആള്‍ക്കാരാണ് വിവിധ ജില്ലകളില്‍ നിന്നും വന്നത്. 1500 പേര്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിപ്പിലാണ്. ഇപ്പോള്‍ ആവശ്യമായ രക്തം ലഭ്യമായി കഴിഞ്ഞു. അതിനാല്‍ താത്കാലികമായി രക്തം ആവശ്യമില്ലെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു.

ഇതുവരെ മെഡിക്കല്‍ കോളേജില്‍ 95 പേരെ കൊണ്ടു വന്നു. ഇതില്‍ 11 പേര്‍ മരണമടഞ്ഞ നിലയിലാണ് കൊണ്ടു വന്നത്. മരണമടഞ്ഞ ഒരാളെ തിരിച്ചറിഞ്ഞു. അനില്‍ പ്രദീപ് (50), വി.എസ്. നിവാസ്, ഭൂതക്കുളം, പരവൂര്‍. ബാക്കിയുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. വെളുപ്പാന്‍ രാവിലെ 3 മണിക്ക് ശേഷമാണ് അപകടം സംഭവിച്ചത്. പലര്‍ക്കും ഗുരുതര പരിക്കാണുള്ളത്.

shortlink

Post Your Comments


Back to top button