കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദി വെടിക്കെട്ട് ദുരന്തം നടന്ന പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്ര പരിസരത്തെത്തി. സന്ദര്‍ശന ഷെഡ്യൂളില്‍ മാറ്റം വരുത്തിയാണ് പ്രധാനമന്ത്രി സംഭവസ്ഥലം സന്ദര്‍ശിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരും ഒപ്പമുണ്ടായിരുന്നു. നേരത്തെ, പ്രധാനമന്ത്രി അപകടത്തില്‍പരിക്കേറ്റ് കൊല്ലം ജില്ലാ ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച ശേഷം മടങ്ങുമെന്നായിരുന്നു അറിയിയിച്ചിരുന്നത്. ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായും സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ഉച്ചയ്ക്ക് രണ്ടരയോടെ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രി വ്യോമസേനയുടെ ഹെലിക്കോപ്റ്റര്‍ മാര്‍ഗം കൊല്ലം ആശ്രാമം മൈതാനത്തിറങ്ങിയ ശേഷം ദുരന്തസ്ഥലത്തേക്ക് തിരിക്കുകയായിരുന്നു. അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം പ്രധാനമന്ത്രി കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് പോകും.
ഡല്‍ഹി എയിംസില്‍ നിന്നുള്ള 26 അംഗ മെഡിക്കല്‍ സംഘവും പ്രധാനമന്ത്രിയോടൊപ്പമെത്തിയിരുന്നു. ഇവര്‍ രണ്ട് സംഘങ്ങളായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കൊല്ലം ജില്ലാ ആശുപത്രിയിലും ക്യാമ്പ് ചെയ്യുകയാണ്.
Post Your Comments