ഇസ്ലാമബാദ്: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തില്‍ പാകിസ്ഥാന് അനുശോചനം അറിയിച്ചു. വെടിക്കെട്ട് ദുരന്തത്തില്‍ നഷ്ടപ്പെട്ട വിലപ്പെട്ട ജീവനുകളില്‍ ആത്മാര്‍ഥമായ ദുഃഖം രേഖപ്പെടുത്തുന്നതായി പാകിസ്ഥാന് പ്രസ്താവനയില്‍ പറഞ്ഞു. പരിക്കേറ്റവര്‍ ഏത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നതായും പാക് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
മത്സര കമ്പത്തിനിടെ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ 106 പേര് കൊല്ലപ്പെടുകയും 350 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ 3.30 നായിരുന്നു അപകടം. കമ്പപ്പുരയ്ക്ക് തീപിടിച്ചതായിരുന്നു അപകടകാരണം.
Post Your Comments