IndiaInternational

പാകിസ്ഥാനില്‍ ഭൂചലനം; ഇന്ത്യയിലും പ്രകമ്പനം

ഇസ്ലാമാബാദ്: പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. ഭൂകമ്പത്തിന്റെ പ്രകമ്പനം ജമ്മു-കശ്മീര്‍, ഡല്‍ഹി അടക്കം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു.

പെഷവാറില്‍ നിന്ന് 248 കി.മി അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ചലനം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഡല്‍ഹി തലസ്ഥാന മേഖലയിലെ വീടുകളില്‍ നിന്ന് ആളുകള്‍ പരിഭ്രാന്തരായി പുറത്തേക്കിറങ്ങിയോടി. ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

shortlink

Post Your Comments


Back to top button