ചൈനയില്‍ ക്രൈസ്തവ മതത്തെ തുടച്ചുനീക്കാനുള്ള ശ്രമത്തിന് അധികൃതര്‍ തുടക്കമിട്ടു. പള്ളികളിലും പള്ളിവക കെട്ടിടങ്ങളിലും സ്ഥാപിച്ചിട്ടുള്ള ആയിരക്കണക്കിന് കുരിശുകള്‍ ഇതിനകം നീക്കം ചെയ്തുകഴിഞ്ഞു. മതപ്രചരണ കേന്ദ്രങ്ങള്‍ നിയന്ത്രിക്കുകയെന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് കുരിശുകള്‍ നീക്കം ചെയ്യുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.
ക്രൈസ്തവ വിശ്വാസികള്‍ ഏറെയുള്ള ഷെജിയാങ് പ്രവിശ്യയില്‍ ക്രൈസ്തവരെ ഇല്ലാതാക്കാനുള്ള ശ്രമം രണ്ടുവര്‍ഷമായി അധികൃതര്‍ നടത്തുന്നുണ്ട്. ഇതിനെതിരെ പ്രതിഷേധം ഉയര്‍ത്തിയ നിരവധിപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ഈസ്റ്ററിന് മുന്‍പ് 2000-ത്തോളം കുരിശുകളാണ് നീക്കം ചെയ്തത്. ഇക്കൊല്ലം ഇതേവരെ പൂര്‍ണമായി തകര്‍ക്കപ്പെട്ടത് 49 പള്ളികളാണ്. സര്‍ക്കാര്‍ കണക്കുകളനുസരിച്ച് 28 ദശലക്ഷം ക്രൈസ്തവര്‍ ചൈനയിലുണ്ട്. പ്രൊട്ടസ്റ്റന്റ്, കത്തോലിക് വിഭാഗത്തില്‍പ്പെട്ടവരാണ് ഇവരെല്ലാം.
Post Your Comments