മുംബൈ: സ്ത്രീകള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടായിരുന്ന മഹാരാഷ്ട്രയിലെ ശനി ഷിഗ്നാപൂര്‍ ക്ഷേത്രത്തിലെ നിയന്ത്രണങ്ങള്‍ അധികൃതര്‍ ഒരു ദിവസത്തേക്ക് നീക്കി. മഹാരാഷ്ട്രയിലെ ഹിന്ദു കലണ്ടര്‍ അനുസരിച്ചുള്ള നവവല്‍സരദിനമായ ഗുഡി പാഡ്വ ദിവസങ്ങളില്‍ എല്ലാവര്‍ക്കും ശ്രീകോവിലില്‍ പ്രവേശിക്കാമെന്ന് ക്ഷേത്രം അധികൃതര്‍ വ്യക്തമാക്കി.എന്നാല്‍ ക്ഷേത്രത്തിലെ പവിത്രസ്ഥാനത്തേക്ക് ഇപ്പോഴും സ്ത്രീകള്‍ക്ക് പ്രവേശനമില്ല.
ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ക്കെതിരെ ഭൂമാതാ ബ്രിഗേഡ് എന്ന സംഘടനയാണ് ഹര്‍ജി സമര്‍പ്പിച്ചത്.ആരാധനാലയങ്ങളില്‍ സ്ത്രീകളെ വിലക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. ഭക്തര്‍ക്ക് വിലക്കുണ്ടായിരുന്ന ശ്രീകോവിലില്‍ പുരുഷന്‍മാര്‍ ഇന്ന് രാവിലെ പ്രവേശിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് എല്ലാവര്‍ക്കും പ്രവേശനം അനുവദിച്ചത്. നടപടിയെ സ്വാഗതം ചെയ്ത ഭൂമാതാ ബ്രിഗേഡ് സംഘടന എല്ലാ ദിവസവും പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ക്ഷേത്രത്തിലെത്തി ആരാധന നടത്തും.
Post Your Comments