NewsIndia

നീ മഹാരാഷ്ട്രയിലെക്ക് വാ, തൊണ്ടയ്ക്ക് ഞാന്‍ കത്തി കേറ്റും: രാജ് താക്കറെയുടെ ഭീഷണി

ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) നേതാവായ അസദുദ്ദീന്‍ ഒവൈസി മഹാരാഷ്ട്രയിലേക്ക് വന്നാല്‍ തൊണ്ടയില്‍ കത്തി കയറ്റുമെന്ന് മഹാരാഷ്ട്രാ നവനിര്‍മ്മാണ്‍ സേന (എംഎസ്എന്‍) മേധാവി രാജ് താക്കറെയുടെ ഭീഷണി. ഒവൈസി സഹോദരങ്ങളെ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ബിജെപി തന്നെയാണെന്നും രാജ് താക്കറെ ആരോപിച്ചു.

മുംബൈ ശിവാജി പാര്‍ക്കില്‍ തന്‍റെ പാര്‍ട്ടിയുടെ “ഗുഡി പട്വ” റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാജ് താക്കറെ. തന്‍റെ പ്രസംഗത്തില്‍ ബിജെപിയേയും ശിവസേനയേയും കടുത്ത വിമര്‍ശനത്തിനിരയാക്കുകയും ചെയ്തു രാജ് താക്കറെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button