India

വിദേശയാത്രകളില്‍ മോദി ഉറങ്ങിയിരുന്നത് വിമാനത്തില്‍

ന്യൂഡല്‍ഹി : ഈ ദിവസങ്ങളില്‍ പ്രധാനമന്ത്രിയുടെ എയര്‍ ഇന്ത്യ വണ്‍ വിമാനത്തില്‍ നിന്ന് ചെക്ക്- ഇന്‍ ബാഗുകള്‍ പുറത്തേക്ക് വന്നിരുന്നില്ല. കാരണം വിദേശ യാത്രകളുടെ ദൈര്‍ഘ്യം കുറയ്ക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി മിക്ക രാത്രികളിലും അന്തിയുറങ്ങിയിരുന്നത് വിമാനത്തിനുള്ളില്‍ തന്നെയായിരുന്നു.

ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് പ്രകാരം മോദി അടുത്തിടെ നടത്തിയ ബെല്‍ജിയം, യു.എസ്, സൗദി യാത്രകളില്‍ മോദി മൂന്ന് രാത്രികളില്‍ എയര്‍ഇന്ത്യ വണില്‍ തന്നെയാണ് ഉറങ്ങിയത്. ഡല്‍ഹി-ബ്രസല്‍സ്, ബ്രസല്‍സ്-വാഷിംഗ്‌ടണ്‍ ഡി.സി, അവിടെ നിന്നും റിയാദ് ഇങ്ങനെ മൂന്നു രാത്രികളാണ് മോദി വിമാനത്തില്‍ ചെലവഴിച്ചത്. ഇതിനിടെ വാഷിംഗ്‌ടണിലും റിയാദിലും ഓരോ രാത്രി വീതമാണ് ഹോട്ടലില്‍ കഴിഞ്ഞത്.

97 മണിക്കൂർ നീണ്ടതായിരുന്നു യുഎസിലെ സന്ദർശനം. പ്രധാനമന്ത്രി വിമാനത്തിൽ ഉറങ്ങാൻ‍ തയാറായിരുന്നില്ലെങ്കില്‍ ആറു ദിവസം കഴിഞ്ഞാലും തിരിച്ചുവരാന്‍ കഴിയില്ലായിരുന്നുവെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഹോട്ടലുകളിൽ താമസിക്കുന്ന രാത്രികൾ ഉപയോഗപ്രദമല്ലെങ്കിൽ അത് യാത്രയ്ക്ക് ഉപയോഗിച്ചുകൂടെയെന്നാണ് മോദിയുടെ ചോദ്യമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. മാര്‍ച്ച്‌ 30 മുതല്‍ ഏപ്രില്‍ 2 വരെയായിരുന്നു മോദിയുടെ അവസാന വിദേശയാത്ര.

ഇന്ത്യന്‍ പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ വിദേശസന്ദര്‍ശനങ്ങള്‍ക്ക് ഉപയോഗിക്കുന്ന എയര്‍ ഇന്ത്യ വിമാനങ്ങളാണ് എയര്‍ ഇന്ത്യ വണ്‍ (എ.ഐ-1) എന്ന് അറിയപ്പെടുന്നത്. വ്യോമസേനയാണ് ഈ വിമാനങ്ങള്‍ ഓപ്പറേറ് ചെയ്യുന്നത്. 

shortlink

Related Articles

Post Your Comments

Related Articles


Back to top button