കാഠ്മണ്ഡു: ഒരു കോടി രൂപയുടെ വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകളുമായി പാക്കിസ്താന്‍ സ്വദേശിയുള്‍പ്പെടെ ആറുപേരെ നേപ്പാള്‍ പൊലീസ് അറസ്റ്റ് ചെയ്തു. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍നിന്ന് നാലു കിലോമീറ്റര്‍ മാറി താമേല്‍ എന്ന വിനോദസഞ്ചാര കേന്ദ്രത്തിലാണ് അറസ്റ്റ്. നാദിന്‍ മുഹമ്മദ് എന്ന പാക് പൗരനും അഞ്ചു നേപ്പാളികളുമാണ് പിടിയിലായത്. അഞ്ഞൂറിന്റെ കെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്.
കള്ളനോട്ട് അച്ചടിച്ചു വിതരണം ചെയ്തുവരുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ഏറെ നാളത്തെ നിരീക്ഷണത്തിനൊടുവിലാണ് ഇവര്‍ വലയിലായത്. പണം ഇന്ത്യയിലേക്ക് കടത്താനായിരുന്നു ശ്രമമെന്ന് കരുതുന്നു.
Post Your Comments