ഗുവാഹത്തി: അസം റൈഫിള്‍സിലെ ആദ്യ വനിത ബാച്ച് പുറത്തിറങ്ങി. നാഗാലാന്റിലെ ഷോഖുവിയിലാണ് പാസ്സിംഗ് ഔട്ട് നടന്നത്. ലുസായ് കമ്പനി എന്നാണ് വനിതാ വിഭാഗത്തിന്റെ പേര്. അവിഭക്ത ആസമിലെ ചരിത്ര പ്രാധാന്യമുള്ള പര്‍വതത്തിന്റെ പേരാണ് ലുസായ്. വ്യാഴാഴ്ച പാസിങ് ഔട്ട് പരേഡ് കഴിഞ്ഞ് പുറത്തിറങ്ങിയ ബാച്ചില്‍ 100 വനിതകളാണുള്ളത്. 127 വനിതകളെയാണ് ആദ്യം റിക്രൂട്ട് ചെയ്തതെങ്കിലും കായികമെഡിക്കല്‍ പരിശോധനകളില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് 27 പേര്‍ പുറത്താവുകയായിരുന്നുഒന്നര നൂറ്റാണ്ടിലേറെയായി നിലനിന്നുപോന്ന ആണ്‍ക്കോയ്മക്ക് അന്ത്യം കുറിച്ചുകൊണ്ടാണ് വനിതകളുടെ ആദ്യ ബാച്ച് പരിശീലന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അര്‍ധ സൈനിക വിഭാഗമാണ് അസം റൈഫിള്‍സ്.
Post Your Comments