India

4ജി-എയര്‍ടെല്ലിന് എയര്‍സെല്ലുമായി 3500 കോടിയുടെ ഇടപാട്

ന്യുഡല്‍ഹി: രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം കമ്പനിയായ എയര്‍ടെല്‍ 4ജി സ്‌പെക്ട്രം കൈപ്പിടിയിലൊതുക്കാന്‍ നീക്കം നടത്തിയതായി റിപ്പോര്‍ട്ട്. എയര്‍സെല്ലിന്റെ എട്ടു സര്‍ക്കിളുകളിലുള്ള 4 ജി സ്‌പെക്ട്രം ലൈസന്‍സ് എയര്‍ടെല്‍ വാങ്ങും. എയര്‍ടെല്‍ 2300 മെഗാഹെട്‌സ് ബാന്‍ഡ് 3,500 കോടി രൂപയ്ക്കാണ് വാങ്ങുക. എയര്‍ടെല്‍ വാങ്ങുന്നത് തമിഴ്‌നാട്, ബിഹാര്‍, ജമ്മു കശ്മീര്‍, പശ്ചിമ ബംഗാള്‍, അസം തുടങ്ങി വടക്കുകിഴക്കന്‍ സര്‍ക്കിളുകളുടെ ലൈസന്‍സാണ്. എയര്‍ടെല്‍ കഴിഞ്ഞമാസം വീഡിയോകോണിന്റെ ആറുസര്‍ക്കിളുകളുടെ ലൈസന്‍സ് വാങ്ങുമെന്ന് വെളിപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button