ഡല്‍ഹി: യുബര്‍ ടാക്‌സി ഡ്രൈവറെ രണ്ടു കൗമാരക്കാര്‍ ചേര്‍ന്നു വെടിവച്ചു കൊലപ്പെടുത്തി. 51കാരനായ കുല്‍ദീപാണു കൊല്ലപ്പെട്ടത്. കൊലപാതകം നടന്നത് യാത്രക്കിടയിലുണ്ടായ വാക്കു തര്‍ക്കത്തേ തുടര്‍ന്നായിരുന്നു. തലയിലും നെഞ്ചിലും വെടിയേറ്റ കുല്‍ദീപ് തല്‍ഷണം മരിക്കുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹം ഉപേക്ഷിച്ചു പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞത് ടാക്‌സി ബുക്ക് ചെയ്ത രജിസ്റ്ററില്‍ നിന്നാണ്.
Post Your Comments