നാസിക്: പുണ്യപുരാതനമായ ഹൈന്ദവതീർത്ഥാടന സ്നാനഘട്ടം രാംകുണ്ഡ് കൊടും വേനലിൽ വറ്റി വരണ്ടു.
ഗോദാവരീനദിയിൽ ജനസഹസ്രങ്ങൾ പുണ്യസ്നാനം ചെയ്യുന്ന സ്ഥലമാണിത്. കുംഭമേളയോടനുബന്ധിച്ച് നിരവധി ഭക്തർ സ്നാനം ചെയ്യുന്ന സ്ഥലമാണ് രാംകുണ്ഡ്.
വനവാസകാലത്ത് ശ്രീരാമനും, സീതാദേവിയും സ്നാനം ചെയ്തിരുന്നതായി വിശ്വസിക്കപ്പെടുന്ന ഈ തീർത്ഥഘട്ടത്തിൽ മുന്നൂറു വർഷങ്ങൾക്കു മുൻപേ തന്നെ ടാങ്ക് നിർമ്മിച്ച് സംരക്ഷിച്ചിരുന്നു. എന്നാൽ 2003ലെ കുംഭമേളയോടനുബന്ധിച്ച് തീർത്ഥഘട്ടത്തിന്റെ അടിഭാഗം കോൺക്രീറ്റ് ചെയ്തത് നീരുറവയുടെ ലഭ്യത തടസ്സപ്പെടുത്തുകയും ചെയ്തു.
സ്നാനഘട്ടത്തിൽ ജലമെത്തിക്കാനുളള ബദൽ മാർഗ്ഗങ്ങൾ അധികൃതർ അന്വേഷിച്ചു വരികയാണ്.
Post Your Comments