കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജിലെ ഹൃദയ ശില്‍പം ഇന്ത്യയിലെ ഏറ്റവും വലിയ ഹൃദയ ശില്‍പം എന്ന ബഹുമതിയോടെ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലേക്ക്.ഹൃദയാരോഗ്യത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ ആര്‍ടിസ്റ്റ് തൃക്കരിപ്പൂര്‍ രവീന്ദ്രനാണ് ശില്‍പം രൂപകല്‍പന ചെയ്തത്. കൈക്കുമ്പിളില്‍ വിരിയുന്ന രീതിയിലുള്ള ശില്പ്പത്തിന്റെ നിര്‍മാണചിലവ് ഏകദേശം 5 ലക്ഷം രൂപയാണ്. കോണ്‍ക്രീറ്റില്‍ പണിതീര്‍ത്ത ഈ ശില്‍പത്തിന്റെ ആകെ നീളം 32 അടിയാണ്. ഇതില്‍ ഹൃദയ ഭാഗത്തിന് മാത്രം 16 അടി ഉയരമാണുള്ളത്. ലണ്ടനില്‍ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ഹൃദയ ശില്‍പത്തിന് 11 അടി ഉയരമാണെന്നിരിക്കെ മെഡിക്കല്‍ കോളേജിലെ ശില്‍പം ഗിന്നസ്സ് റെക്കോഡില്‍ ഇടം നേടുമെന്ന പ്രതീക്ഷയിലാണ് ആര്‍ടിസ്റ്റ് രവീന്ദ്രന്‍. ബിസിനസ്സുകാരനായ അസീസ് യൂസഫ് ആണ് ഹൃദയ ശില്‍പം സ്‌പോണ്‍സര്‍ ചെയ്തത്.
Post Your Comments