India

എന്‍.ഐ.എ സംഘത്തെ പാകിസ്ഥാനില്‍ കടത്തില്ല- പാക് ഹൈക്കമ്മീഷണര്‍

ന്യൂഡല്‍ഹി: ഇന്ത്യ-പാക് സമാധാന ചര്‍ച്ചകള്‍ നീട്ടിവച്ചതായി പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത്. ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ തമ്മിലുള്ള കൂടിക്കാഴ്ച ഉടനില്ലെന്നും അദ്ദേഹം പറഞ്ഞു. പത്താന്‍കോട് വ്യോമതാവള ആക്രമണം സംബന്ധിച്ച അന്വേഷണങ്ങള്‍ക്ക് എന്‍ഐഎ സംഘം പാക്കിസ്ഥാനിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പത്താന്‍കോട് ഭീകരാക്രമണ അന്വേഷണം ഇരുരാജ്യങ്ങളുടേയും സഹകരണം വര്‍ധിപ്പിക്കും. എന്നാല്‍ ഇന്ത്യ ഇതിന് തയാറല്ല. ഞങ്ങള്‍ ഇക്കാര്യങ്ങളെല്ലാം വീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Post Your Comments


Back to top button