International

2016 നവംബറിന് മുന്‍പ് ലോകം അവസാനിയ്ക്കുമെന്ന് പ്രവചനം

2016 നെ മാര്‍പ്പാപ്പ കരുണയുടെ വര്‍ഷമായി പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ കരുണയുടെ ഈ വര്ഷം തീരുന്നതിനു മുന്പ് ലോകാവസാനമുണ്ടാകുമെന്ന പ്രവചനവുമായി സന്യാസിനി രംഗത്ത്.ഇറ്റലിയിലുള്ള ഫ്രാന്സിസ്ക്കന്‍ സഭാസമൂഹത്തിലെ കന്യാസ്ത്രീയാണ് തനിയ്ക്ക് മാതാവ് പ്രത്യക്ഷപ്പെട്ടു നല്‍കിയ സന്ദേശമാണെന്ന രീതിയില്‍ ഈ വാര്‍ത്ത പ്രചരിപ്പിയ്ക്കുന്നത്.
പ്രകാശഗോളം പ്രത്യക്ഷപ്പെട്ട് സ്ത്രീശബ്ദത്തില്‍ ‘കരുണയുടെ വര്ഷം ലോകജനതയ്ക്ക് പശ്ചാത്തപിയ്ക്കാനുള്ള അവസാന അവസരമാണെന്ന് അരുളിചെയ്തെന്നാണ് സന്യാസിനിയുടെ വാദം.ജൂണ്‍,ജൂലൈ മാസങ്ങളോടെ മൂന്നു രാജ്യങ്ങളില്‍ മാതാവ് പ്രത്യക്ഷപ്പെടുമെന്നും അവകാശവാദമുണ്ട്.

എന്നാല്‍ തെറ്റിദ്ധരിപ്പിയ്ക്കുന്ന വാര്‍ത്തകള്‍ നല്‍കി സാമ്പത്തിക ലാഭമുണ്ടാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്ന് പൊതുജനങ്ങള്‍ അഭിപ്രായപ്പെട്ടു.കച്ചവടലക്ഷ്യത്തോടെ തീര്‍ഥാടനകേന്ദ്രങ്ങള്‍ സൃഷ്ടിയ്ക്കാനുള്ള അടവാണ് ഇതെന്നാണ് സഭാവിശ്വാസികളുടെ പക്ഷം.

shortlink

Post Your Comments


Back to top button