ഐസ്‌ലാന്‍ഡ്: കള്ളപ്പണം വെളിപ്പെടുത്തിയ ‘പനാമ പേപ്പേഴ്‌സ്’ റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് ഐസ്‌ലാന്‍ഡ് പ്രധാനമന്ത്രി ഗണ്‍ലോക്‌സണ്‍ പ്രധാനമന്ത്രി സ്ഥാനത്തു നിന്നും രാജിവച്ചു. യു.എസ് സന്ദര്‍ശനത്തിലായിരുന്ന ഗണ്‍ലോക്‌സണ്‍ തനിക്കെതിരായ റിപ്പോര്‍ട്ട് പുറത്തു വന്ന പശ്ചാത്തലത്തില്‍ യാത്ര വെട്ടിച്ചുരുക്കി സ്വരാജ്യത്തേക്ക് മടങ്ങുകയായിരുന്നു. ശേഷം മാധ്യമങ്ങളെ കണ്ട് രാജി പ്രഖ്യാപനം അറിയിക്കുകയുമായിരുന്നു
പ്രശസ്തരായ ലോകനേതാക്കളുടെയും ചലച്ചിത്രതാരങ്ങളുടെയും വ്യവസായികളുടെയും ശതകോടികളുടെ കള്ളപ്പണ നിക്ഷേപം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. നികുതിയില്ലാത്ത 35 ചെറു ദ്വീപ് രാഷ്ട്രങ്ങളിലെ കള്ളപ്പണനിക്ഷേപത്തിന് സഹായമേകുന്ന മൊസക് ഫൊന്‍സേക എന്ന നിയമസഹായ സ്ഥാപനത്തിന്റെ 1.15 കോടി രേഖകളാണ് ‘പാനമ പേപ്പേഴ്‌സ്’ എന്ന പേരില്‍ പുറത്തായിരിക്കുന്നത്.
രേഖകള്‍ പ്രകാരം റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ അടുത്ത അനുയായികള്‍ക്ക് നേരെ ആരോപണമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ പുടിന്റെ പേര് നേരിട്ട് പരാമര്‍ശിക്കപ്പെട്ടിട്ടില്ല. ഐസ്‌ലാന്‍ഡിലേയും പാകിസ്താനിലേയും പ്രധാനമന്ത്രിമാര്‍, സൗദി അറേബ്യയുടെ രാജാവ്, ഉക്രൈന്‍ പ്രസിഡന്റ് എന്നിവര്‍ക്കും കള്ളപ്പണ ഇടപാടുമായി ബന്ധമുള്ളതായി ആരോപണമുയര്‍ന്നിരുന്നു. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗിന്‍രെ കുടുബത്തിനും ഇവിടെ ബാങ്ക് അക്കൗണ്ടുകളുണ്ട്. ഫിഫ എത്തിക്‌സ് കമ്മിറ്റി മെമ്പര്‍ ജുവാന്‍ പെഡ്രോ ഡാമിനിക്ക് കള്ളപ്പണഇടപാടുകാരുമായി ബിസിനസ്സ് ബന്ധങ്ങളുള്ളതായും ഫുട്‌ബോള്‍ താരം മെസ്സിക്കും പിതാവിനും ഒരു ഷെല്‍ കമ്പനിയുടെ ഉടമസ്ഥതതയുള്ളതായുമുള്ള രേഖകകള്‍ പുറത്തു വന്നിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാദ്യമായാണ് ഒരു പ്രമുഖന്‍ തന്റെ ഒദ്യോഗീക പദവി ഒഴിയുന്നത്.
ഇതില്‍ ഇന്ത്യയില്‍നിന്ന് നടന്‍ അമിതാഭ് ബച്ചന്‍, ബച്ചന്റെ മരുമകളും നടിയുമായ ഐശ്വര്യ റായ്, ഡി.എല്‍.എഫ് കമ്പനി ഉടമ കെ.പി. സിങ്, ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി, അപ്പോളോ ടയേഴ്‌സ് പ്രമോട്ടര്‍ സമീര്‍ ഗെഹ്ലോട്ട് എന്നിവരടക്കം 500 പേരുകള്‍ പുറത്തായ രേഖയിലുണ്ട്. ബംഗാളിലെ മുന്‍ സി.പി.എം അംഗവും ഇപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകനുമായ ശിശിര്‍ ബജോരിയ, ഡല്‍ഹിയിലെ ലോക്‌സത്തപാര്‍ട്ടിയുടെ തലവനായിരുന്ന അനുരാഗ് കെജ്രിവാള്‍ എന്നിവരുടെയും പേര് പട്ടികയിലുണ്ടായിരുന്നു.
ജര്‍മന്‍ മാധ്യമസ്ഥാപനമായ സ്യൂഡെഷെ സിതുങ്ങും അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ ലോകകൂട്ടായ്മയും ചേര്‍ന്ന് ചോര്‍ത്തിയ രേഖകള്‍ ‘ഇന്ത്യന്‍ എക്‌സ്പ്രസ്’ പത്രമാണ് ഇന്ത്യയില്‍ പുറത്തുവിട്ടിരുന്നത്.
Post Your Comments