Kerala

വടക്കൻ കേരളത്തിലെ ഹൈന്ദവ സമൂഹത്തിന്‍റെ മഹാസംഗമമായ മഹാഭാരത ധർമ്മരക്ഷാ സംഗമത്തിന് തുടക്കമായി.

കോഴിക്കോട് : മഹാഭാരതം ധർമ്മ രക്ഷാ സംഗമത്തിന് കോഴിക്കോട് കടപ്പുറത്ത് ഭക്തി സാന്ദ്രമായ തുടക്കം.വടക്കൻ കേരളത്തിലെ ഹൈന്ദവ സമൂഹത്തിന്‍റെ മഹാസംഗമമാണ് ഇവിടെ നടക്കുന്നത്. മഹാഗണപതി ഹവനത്തോടെ കോഴിക്കോട് കടപ്പുറത്ത് സ്വാമി ദയാനന്ദ സരസ്വതി നഗറിൽ ആരംഭമായി.കാരുമാത്ര വിജയൻ തന്ത്രികൾ, സൂര്യ കാലടി സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.

ധ്വജാരോഹണം ഇടുക്കി വനവാസി കോവിൽമല രാജാവ് രാമൻ രാജ മന്നൻ നിർവഹിച്ചു.വൈകീട്ട് നടക്കുന്ന മഹാ സംഗമത്തിൽ യോഗ ഗുരു ബാബ രാംദേവ്, കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.ആദിവാസി ഗോത്ര വിഭാഗങ്ങള മുതൽ ബ്രാഹ്മണർ വരെ പങ്കെടുക്കുന്നതാണ് ഈ സംഗമം.ഏകദേശം രണ്ടരലക്ഷം പേര്‍ പങ്കെടുക്കുന്നുന്ടെന്നാണ് സംഘാടകർ പറയുന്നത്.

shortlink

Post Your Comments


Back to top button