ഫ്‌ളോറിഡ; കന്നുകാലികളെ തട്ടിയിരുന്ന വിരുതന്‍ മുതലയെ ഫാം ഉടമയും വേട്ടക്കാരനും ചേര്‍ന്ന് പിടികൂടി. ഫ്ളോറിഡയിലെ ഒക്കീചോബിയില്‍ നിന്നായിരുന്നു ഏകദേശം 800 പൗണ്ട് ഭാരം വരുന്ന 15 അടി നീളമുളള മുതലയെ പിടികൂടിയത്. ഈ ഭീമന്‍ മുതല ദീര്‍ഘനാളായി ഇവിടുത്തെ കന്നുകാലി ഫാമുകളില്‍ ഭീതി പടര്‍ത്തി വരുകയായിരുന്നു. മുതലയെ പിടികൂടിയത് കന്നുകാലി ഫാമിന് അടുത്ത് പശുക്കളെ മേയാന്‍ വിടാറുള്ള കുളത്തില്‍ നിന്നുമാണ്.
മേയാന്‍ പോകുന്ന ഫാമിലെ പശുക്കളുടെ എണ്ണത്തില്‍ കുറവ് വരുന്നതായി കണ്ടതിനെ തുടര്‍ന്ന് ഫാം ഉടമ ലീ ലൈറ്റ്സേയും വേട്ടക്കാരന്‍ ബ്ളാക്ക് ഗോഡ്വിനും ചേര്‍ന്നുള്ള തെരച്ചിലില്‍ ഫാമിന് സമീപമുള്ള കുളത്തില്‍ നിന്നും കൂറ്റന്‍ മുതലയെ കണ്ടെത്തുകയായിരുന്നു. പടുകൂറ്റന്‍ മുതലയെ ഇവര്‍ കണ്ടെത്തിയത് ഏപ്രില്‍ 2 ാം തീയതിയായിരുന്നു. ഇവര്‍ ട്രാക്ടര്‍ ഉപയോഗിച്ചാണ് ഇതിനെ പിടികൂടിയത്. ഇവര്‍ ട്രാക്ടറില്‍ കെട്ടിത്തൂക്കി ഭീമന്‍ മുതലയെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
ഇരുവരും ഉദ്ദേശിക്കുന്നത് മുതലയുടെ ഇറച്ചി എല്ലാം അറുത്തു മാറ്റിയ ശേഷം തോലില്‍ സാധനങ്ങള്‍ നിറച്ച് കരകൗശല വസ്തുവായി പ്രദര്‍ശനങ്ങളില്‍ കാണിക്കാനാണ്. മുതലയെ കണ്ടെത്തുന്നതിലേക്ക് നയിച്ചത് വെള്ളം കുടിക്കാന്‍ വരുന്ന തങ്ങളുടെ കന്നുകാലിയെ ആക്രമിക്കുന്നത് എന്താണെന്ന് കണ്ടെത്താനുള്ള ഇവരുടെ തീരുമാനമാണ്.
Post Your Comments