India

ബഹിരാകാശ രംഗത്ത് അസൂയാവഹമായ നേട്ടവുമായി ഇന്ത്യ

തിരുവനന്തപുരം : വിക്ഷേപണത്തിന് ശേഷം തിരിച്ചു ഇറക്കാന്‍ കഴിയുന്ന തരo റീയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ അഥവാ RLV എന്ന ബഹിരാകാശ വാഹനം ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുത്തു.RLV-TD വാഹനത്തിന്റെ ആദ്യഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ പൂര്‍ത്തിയായി. പരീക്ഷണങ്ങള്‍ക്കായി ദിസവങ്ങൾക്കുള്ളിൽ ഇത് സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ എത്തിക്കുo.കാലാവസ്ഥ അനുകൂല സ്ഥിതിയില്‍ ആണെങ്കില്‍ മെയ്‌ ആദ്യപകുതിയോടെ RSVTD ബഹിരാകാശത്തെത്തും.6.5 മീറ്റര്‍ നീളമുള്ള വാഹനത്തിന് 1.75 ടണ്‍ ഭാരമുണ്ട്. സമുദ്രനിരപ്പില്‍ നിന്നും എഴുപതു കിലോമീറ്ററോളം ഉയരത്തില്‍ സഞ്ചരിക്കാന്‍ ഇതിനു ശേഷിയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

ഫ്‌ളഷ് എയര്‍ ഡാറ്റ സിസ്റ്റം, സ്ലോ ബേണിംഗ് പ്രോപ്പല്ലന്റ്, കോമ്പോസിറ്റ് മൂവബിള്‍ ഫിന്‍ എന്നിവയാണ്എന്നിവയാണ് ഇതിന്‍റെ മറ്റു പ്രത്യേകതകള്‍. 95 കോടിയാണ് ഈ പ്രൊജെക്റ്റിനു ആകെചിലവ് പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button