Kerala

സെന്‍ട്രല്‍ ജയിലിലെ ബ്യൂട്ടിപാര്‍ലര്‍ മാതൃകയാകുന്നു; പൊതുജനങ്ങള്‍ക്ക് പകുതി നിരക്ക്

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരുടെ നേതൃത്വത്തില്‍ ഒരുങ്ങുന്ന ശിതീകരിച്ചതും അത്യാധുനിക സൌകര്യങ്ങളും ഉള്ള ബ്യൂട്ടിപാര്‍ലര്‍ മാതൃകയാകുന്നു. ഫ്രീഡo ബ്യൂട്ടിപാര്‍ലര്‍ എന്ന പേര് പരിഗണനയില്‍ ഉള്ള ഈ സ്ഥാപനത്തില്‍ പുറത്ത് നിലവില്‍ ഉള്ളതിന്റെ പകുതി നിരക്ക് ആയിരിക്കും ഈടാക്കുന്നത്. ജയിലിന്റെ പ്രധാന കവാടത്തിനടുത്ത് നിര്‍മാണം തുടങ്ങിയ ഈ സംരംഭം ഏപ്രില്‍ 20 നു മുന്പ് ഉദ്ഘാടനം നിര്‍വഹിക്കാനാണ് തീരുമാനം.

പ്രവേശന കവാടനത്തിനടുത്തുള്ള 700 ചതുരശ്ര അടി ഉള്ള ഉപയോഗിക്കാതെ കിടക്കുന്ന ജനറേറ്റര്‍ റൂം ആണ് കെട്ടിടം.തടവുകാരായ 30 പേരാണ് ബ്യൂട്ടീഷ്യന്‍ കോഴ്സ് കഴിഞ്ഞിട്ടുള്ളത്‌.ആദ്യഘട്ടത്തില്‍ ഇതില്‍ കുറച്ചു പേരെയാണ് ജോലി ഏല്‍പ്പിക്കുക. പുരുഷന്മാര്‍ക്കുള്ള ഈ പാര്‍ലറില്‍ ജോലിക്കാര്‍ക്ക് പ്രത്യേക യൂണിഫോം ഉണ്ടായിരിക്കും. ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്ങിന്റെ പിന്തുണയോടെ ആരംഭിച്ച ഈ സംരംഭത്തില്‍ കണ്ണൂര്‍ റുഡ്സെറ്റ് ഇന്‍സ്റ്റിട്യൂട്ട് ആണ് ബ്യൂട്ടിഷന്‍ കോഴ്സിന് പരിശീലനം നല്‍കിയത്. സാധാരണ ബ്യൂട്ടിപാര്‍ലറില്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും ചെയ്യുന്ന ഈ ഫ്രീഡo ബ്യൂട്ടിപാര്‍ലര്‍ മറ്റു ജയിലുകള്‍ക്ക് മാതൃകയാകാന്‍ ഒരുങ്ങിക്കഴിഞ്ഞു.

shortlink

Post Your Comments


Back to top button