India

ഗീലാനിയുടെ ഫോൺ തിരികെ നൽകാനാകില്ലെന്ന് കോടതി

ന്യൂഡല്‍ഹി: അഫ്സൽ ഗുരു അനുസ്മരണപരിപാടിയിൽ രാജ്യദ്രോഹമുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് അറസ്റ്റിലായ ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകന്‍ എസ്എആർ ഗീലാനിയുടെ ഫോൺ തിരികെ നൽകാനാകില്ലെന്ന് പട്യാല ഹൗസ് കോടതി.

കഴിഞ്ഞ മാസം 19ന് കേസിൽ ഗീലാനിയ്ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. മൊബൈൽ ഫോൺ ഉൾപ്പടെയുളള വസ്തുക്കൾ അറസ്റ്റിലായ സമയത്ത് പൊലീസ് പിടിച്ചെടുത്തിരുന്നുവെന്നും അവ തിരികെ നൽകണമെന്നും ആവശ്യപ്പെട്ടാണ് ഗീലാനി കോടതിയെ സമീപിച്ചത്. എന്നാൽ ഫോൺ ഫോറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചിരിയ്ക്കുകയാണെന്നും അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ഫോണ്‍ തിരികെ നല്‍കാനാകില്ലെന്നും പോലീസ് കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ചാണ് ഫോൺ തിരികെ നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കിയത്.

shortlink

Post Your Comments


Back to top button