KeralaNews

മുഖ്യമന്ത്രി ലൈംഗികമായി പീഡിപ്പിച്ചു; സരിതയുടെ വിവാദ കത്ത് പുറത്ത്

തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ കസ്റ്റഡിയില്‍ വച്ച് എഴുതിയ വിവാദ കത്ത് പുറത്ത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് കത്തിലുള്ളത്. ഉമ്മന്‍ചാണ്ടി ക്ലിഫ് ഹൗസില്‍ വച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് സരിത കത്തില്‍ ആരോപിക്കുന്നു. മുന്‍ കേന്ദ്രമന്ത്രി തന്നെ തന്നെ ബലാത്സംഗം ചെയ്തു. ഒരു സംസ്ഥാന മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ചാണ് കേന്ദ്രമന്ത്രി തന്നെ ബലാത്സംഗം ചെയ്തത്. തന്നെ കേന്ദ്രമന്ത്രിമാര്‍ക്ക് കാഴ്ചവയ്ക്കാന്‍ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയുടെ പി.എ.ശ്രമിച്ചതായും ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ട കത്തില്‍ പറയുന്നു.

ഉമ്മന്‍ചാണ്ടിയ്ക്ക് വേണ്ടി താന്‍ ഭൂമിയിടപാടുകള്‍ നടത്തി. മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്ക് വേണ്ടിയായിരുന്നു ഇടപാടുകള്‍. കൊച്ചിയിലടക്കം പലസ്ഥലങ്ങളിലും ഭൂമി വാങ്ങി. മുഖ്യമന്ത്രി ബിനമികളുടെ പേരില്‍ കേരളത്തിലുടനീളം ഭൂമി വാങ്ങിയിട്ടുണ്ട്.  എന്നാല്‍ ഒടുവില്‍ കമ്മീഷന്‍ നല്‍കാതെ മുഖ്യമന്ത്രി തന്നെ കബളിപ്പിച്ചുവെന്നും സരിത ആരോപിച്ചു. സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി മുഖ്യമന്ത്രിയാണെന്നും അദ്ദേഹത്തെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും സരിത പറഞ്ഞു. 

2013 ജൂലൈ 19 നാണ് സരിത വിവാദ കത്ത് എഴുതിയത്. കത്തില്‍ എഴുതിയത് താനാണെന്നും കത്തിലെ എല്ലാ കാര്യങ്ങളും സത്യമാണെന്നും സരിത പ്രതികരിച്ചു. അപമാനം ഭയന്നാണ് കത്ത് താന്‍ സോളാര്‍ കമ്മീഷന് നല്‍കാതിരുന്നതെന്നും സരിത കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ സരിതയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന്  മുഖ്യമന്ത്രി പ്രതികരിച്ചു. തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള അവസാന അടവാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

shortlink

Related Articles

Post Your Comments

Related Articles


Back to top button