NewsIndia

പതഞ്ജലി നൂഡില്‍സിനും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വിലക്ക്

മീററ്റ്: ബാബാ രാംദേവിന്റെ പതഞ്ജലി ആട്ട നൂഡില്‍സ് ആരോഗ്യത്തിന് ഹാനികരമെന്ന് കണ്ടെത്തല്‍. മീററ്റിലെ ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷനാണ് പതഞ്ജലി ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയത്. നേരത്തെ മാഗിയിലും, യിപ്പിയിലും ആരോഗ്യത്തിന് ദേഷകരമായ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.

രുചി വര്‍ദ്ധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന രാസവസ്തുവാണ് ആരോഗ്യത്തിന് ഹാനികരമാകുക. മാഗിയേക്കാള്‍ കൂടിയ അളവിലാണ് ഈ രാസവസ്തു പതഞ്ജലിയില്‍ കണ്ടെത്തിയത്. ഫെബ്രുവരി അഞ്ചിനായിരുന്നുപതഞ്ജലി, നൂഡില്‍സ്, മാഗി, യിപ്പി ,എന്നിവയുടെ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്. പരിശോധന ഫലം പുറത്തുവന്നപ്പോഴാണ് മൂന്നിലും ആരോഗ്യത്തിന് ഹാനികരമാകുന്ന വസ്തുക്കള്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയത്.

നിയമപ്രകാരം രുചി വര്‍ദ്ധിപ്പിക്കുന്നതിനായി ഉപയോഗിക്കാവുന്ന രാസവസ്തുവിന്റെ അളവ് ഒരു ശതമാനമാണ് . എന്നാല്‍ നൂഡില്‍സുകളില്‍ ഇവയുടെ അളവ് കൂടുതലാണെന്നാണ് ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ കണ്ടെത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button